Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
പിടിച്ചു കൊണ്ട് ഷെറിൻ ചോദിച്ചു
"മമ്മി കു ഇതൊക്കെ എങ്ങനാ അറിയ??"അമ്മയുടെ ഓരോ പ്രവർത്തികളും അമ്പരപ്പോടെ നോക്കി നിന്ന ടോണി പറഞ്ഞു
"അതിനു ,ഈ ഗെയിം ഓഫ് ത്രോൺസ് ഉം ബ്രേക്കിംഗ് ബാഡ് ഉം ഒകെ കാണുന്നതിന്റെ ഇടയിൽ ഉപകാരമുള്ള വല്ല ഡോക്യൂമെന്ററീസ് ഒകെ കാണണം "ഷെറിൻ ഗമയോടെ പറഞ്ഞു
"ഓ ശെരി .."
"വാ പോയി മീൻ പിടിക്കേണ്ടേ??"ഷെറിൻ ചിരിച്ചു കൊണ്ട് ടോണി യുടെ തലയിൽ തലോടി
"ഇത് ഇപ്പൊ എവിടന്നു പിടിക്കും ??"
"വാ ,സ്ഥലം ഒകെ ഞാൻ കണ്ടുവച്ചിണ്ട് .."
ഷെറിൻ മകനെയും കൂടി രാവിലെ യോഗ ചെയ്ത സ്ഥലത്തേക്കു നടക്കാൻ തുടങ്ങി .
ആ പാറക്കെട്ടുകൾക്കു എടുത്തു എത്തിയതും ഷെറിൻ അതിന്റെ ഇടതു വശത്തു കൂടി ഇറങ്ങി ചെറിയ ചെറിയ ചെറിയ പാറകഷ്ണങ്ങളോട് കൂടിയ വഴിയിൽ നടന്നു .
"നോക്കി ..നല്ല വഴുക്കുണ്ട്"ഷെറിൻ ടോണി യുടെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു ..
പാറക്കെട്ടുകൾക്കു ഇടയിൽ ഒരു ചെറിയ തടാകം പോലുള്ള സ്ഥലത്തു വച്ച് ഷെറിൻ നിന്നു.നാലു വേഷത്തിലും പാറക്കെട്ട് കൊണ്ട് ചെറിയ മതിലുകൾ തീർത്ത ആ തടാകത്തിനു ഏകദേശം ഒരു പത്തു മീറ്റർ വീതിയും 10 മീറ്റർ നീളവും മാത്രമേ കാണുള്ളൂ .കടലിൽ നിന്നും അടിക്കുന്ന തീരമാലകൾ കൂറ്റൻ പാറക്കെട്ടുകളിൽ അടിച്ചു ഉള്ളിലേക്കു അടിച്ചു കയറുന്നതും അരുവിയിൽ നിന്നും വരുന്ന വെള്ളം സഗമിക്കുന്നതും ഈ തടാകത്തിനു അരികെ ആണ് .
നല്ല തെളിഞ്ഞ വെള്ളത്തിൽ കടലിൽ നിന്നുമായുള്ള മൽസ്യങ്ങൾ അങ്ങും ഇങ്ങും നീന്തുന്നത് വ്യക്തമായി കാണാം .വെള്ള പവിഴ പാറക്കഷ്ണങ്ങൾക്കു മീതെ ചില ചെറു മൽസ്യങ്ങൾ തുള്ളി ചാടുന്നുണ്ടായിരുന്നു .
"കൂൾ ... "തടാകത്തിന്റെ ഒരു വശത്തുള്ള പാറക്കഷ്ണത്തിന് മേലെ നിന്നു കൊണ്ട് ടോണി പറഞ്ഞു
"മോൻ അവിടെ തന്ന നിക്ക് ..അനക്കം ഉണ്ടാക്കല്ലേ.."
ഷെറിൻ അതും പറഞ്ഞു പതിയ ആ തടാകത്തിലേക്ക് ഇറങ്ങി .മെല്ല മെല്ല ആ തടാകത്തിന്റെ മധ്യത്തിലേക്കു നടന്നു ..ഓരോ കാലും വെള്ളത്തിൽ നിന്നും എടുത്തു വയ്ക്കാതെ പതിയ നീങ്ങി .കൊറേ മൽസ്യങ്ങൾ അവളുടെ കാലുകൾക്കു
💬 Comments
View all comments