Chapter Title : വൈ : ദി ബിഗിനിങ് [cameron]
നിറമുള്ള മുടി തടവി കൊണ്ട് ഷെറിൻ ചോദിച്ചു.
"അതൊന്നും കഴിച്ചിട്ട് കാര്യം ഇല്ല അമ്മ .. "
"'അമ്മ കഴിച്ചോ ,ഇത് കുറച്ചു നേരത്തേക്ക് ഇണ്ടാവും പുതിയത് ഒന്നും അല്ലല്ലോ"
ശെരിയാണ് .ടോണികു പണ്ടേ ലോങ്ങ് ട്രാവൽ ഇഷ്ടമായിരുന്നില്ല ,കാരണം ഈ മോഷൻ സിക്ക്നെസ് തന്നെ കാർ,ബസ് ,ഫ്ലൈറ്റ് ഈ മൂന്നിൽ എന്തിലും ട്രാവൽ ചെയ്താ അവനു വയ്യാതാകും .
"ന്നാ മോൻ കിടന്നോ ,വിശക്കുമ്പോൾ പറയണേ.."
"മ്മ്മ് .."
മകന്റെ മുടിയിൽ നിന്നും കയ്യ് എടുത്തു ഷെറിൻ തന്റെ മുന്നിലുള്ള ഫുഡ് കഴിക്കാൻ തുടങ്ങി ..
നല്ല വിശപ്പ് ഉണ്ടായിരുന്നിട്ടും ഷെറിൻ ചിക്കൻ ഉം പിന്നെ വെജിറ്റബിൾ സാലഡ് ഉം മാത്രം കഴിച്ചു ബാക്കി റൈസ് അങ്ങനെ തന്നെ വെച്ചു .ദിവസവും മുടങ്ങാതെ പാലിയോ ഡൈട് എടുക്കുന്ന ഒരു ആള് ആണ് ഷെറിൻ.
***************
പണ്ട് ചിക്കാഗോ ഇൽ ഡിഗ്രി പഠിക്കുമ്പോൾ വന്ന ഒരു ഹാബിറ്റ് ആയിരുന്നു ജിം ഇൽ വർക്ഔട് ചെയ്യാൻ പോകുന്നത് .വർക്ഔട് ഇൽ നിന്നും ക്രോസ്സ്‌ഫിറ്റ് ലേക് ആയി ആ ഹാബിറ്റ് ,അത് പിന്നെ ഒരു ലൈഫ് സ്റ്റൈൽ ആയി മാറി ..
ക്രോസ്സ്‌ഫിറ്റ് ഇൽ ആ കാലത്തേ ചിക്കാഗോ സതേൺ ജൂനിയർ വുമൺ ചാമ്പ്യൻ ഉം ആയിരുന്നു ഷെറിൻ .എന്നെങ്കിലും ഒരു വേൾഡ് ക്രോസ്സ്‌ഫിറ്റ് ചാമ്പ്യൻ ആകണമെന്നായിരുന്നു ഷെറിന്റെ ലക്‌ഷ്യം
.പക്ഷെ അധികമൊന്നും കാത്തു നിക്കേണ്ടി വന്നില്ല ആ ഡ്രീം നോട് ബൈ ബൈ പറയാൻ.വെസ്റ്റേൺ കൽച്ചർ നോട് പൊരുത്ത പെടാൻ ഷെറിൻ ചെയ്ത ഒരു പ്രവർത്തി അവൾക്കു വിനയായി
💬 Comments
View all comments