0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കൊണ്ടായിരിക്കും വരുന്നുണ്ടാകുക....

അങ്ങനെ വൈകുന്നേരം 6മണി ആയപ്പോളേക്കും ആ സുന്ദരി സ്റ്റാഫ്‌ വന്നു.. അവൾ എന്നോടായി പറഞ്ഞു

"ആയുഷി, നിങ്ങൾ സാരി ആണോ ഉടുത്തിരിക്കുന്നത്, ഇവിടെത്തെ വൈബിന് അനുസരിച്ചുള്ള ഡ്രസ്സ്‌ വേണ്ടേ ഇടാൻ?"

"എന്നോട് സർ പറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് കംഫര്ട്ടബിള് ആയുള്ള ഡ്രസ്സ്‌ ധരിക്കാം എന്നാണല്ലോ?" അല്പം കയർത്തു തന്നെ ഞാൻ അവൾക്ക് മറുപടി നൽകി...

"ഓക്കേ ആയുഷി, നിങ്ങൾ സെറ്റ് ആയിക്കോളും.. നോ പ്രോബ്ലം.. തർക്കിക്കാൻ ഞാൻ ഇല്ല.. "അവൾ എന്നോട് പറഞ്ഞു...

ഞാൻ സെറ്റായിക്കോളുമെന്നോ? എന്തായിരിക്കും അവൾ ഉദ്ദേശിച്ചത് എന്ന് എനിക്ക് അങ്ങോട്ട് വ്യക്തമായില്ല...

പെട്ടെന്നാണ് ഞാൻ വേറൊരു കാര്യം ശ്രദ്ധിച്ചത്, അവൾ വന്നിരിക്കുന്നത് ഒരു പുരുഷനെയും കൂട്ടിയാണ്.. ഇങ്ങനെ ഒരാളെ ഞാൻ രാവിലെ ഇവിടെ കണ്ടില്ലല്ലോ..

അയാൾ വളരെ ഹാൻഡ്‌സോം ആണ്. ഒരു ചെറുപ്പക്കാരൻ... ഒരു 27-28 വയസ്സ് കാണും.. അതിനപ്പുറം പറയില്ല.വെളുത്ത മുഖം..നല്ല ഫിറ്റ്‌ ആയ ജിമ്മിൽ പോയ ബോഡി തന്നെ ആ ചെറുപ്പക്കാരന്.

നല്ല ഫോർമൽ ആയിട്ടുള്ള ഷർട്ട്‌ ഉം പാന്റും ധരിച്ചിരിക്കുന്നു.ഞങ്ങൾ തമ്മിലുള്ള സംസാരം ഒക്കെ ആയാളും കേൾക്കുന്നുണ്ടായിരുന്നു.. പക്ഷെ അയാൾ അതിൽ തലയിടാൻ വന്നില്ല.പക്ഷെ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ എന്നിൽ ഇടക്കിടക്ക് പതിയുന്നുണ്ടായിരുന്നു.. ഇടക്കൊക്കെ ഞങ്ങളുടെ കണ്ണുകൾ ലോക്ക് ആയി. ഒന്ന് ചിരിക്കണോ... അതോ വേണ്ടേ...

വേണ്ട......

ആ സുന്ദരി സ്റ്റാഫ്‌ എന്റെ റൂമിനുള്ളിലേക്ക് കയറി..ഉള്ളിലെ ലൈറ്റുകൾ ഓൺ ചെയ്തു.. അവൾ ആ കർട്ടൻ ഫുൾ മാറ്റി ഇട്ടു. ഇപ്പോൾ ലൈറ്റ് ഇട്ടതുകൊണ്ട് പുറത്തുന്നു ഒരു 10 മീറ്റർ ദൂരെ ഉള്ള ആൾക്ക് വരെ റൂമിൽ എന്ധോക്കെ

💬 Comments

View all comments