Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
എന്റെ വൈബ് ഇഷ്ടപ്പെടുന്നവരെ മാത്രമേ എനിക്ക് മീറ്റ് ചെയ്യാൻ താല്പര്യം ഉള്ളു.. സൊ മീറ്റ് ചെയ്യുന്നതിന് മുന്നേ ഒരു വൈബ് ചെക്ക് ആവശ്യ മായി വരും.. അതിന്റെ ഭാഗമായി ഞാൻ പറയുന്ന കാര്യങ്ങൾ ആയുഷി ചെയ്യേണ്ടതായി വരും..
ആയുഷി കുറച്ചു സ്ഥലങ്ങൾ കാണേണ്ടി വരും.. അവിടെ സ്റ്റേ ചെയ്യേണ്ടി വരും.. അവിടെ കുറച്ചു ദിവസങ്ങൾ ജീവിക്കേണ്ടി വരും..ആയുഷി ക്കു ഒക്കെ ആണെങ്കിൽ പറയാം... അല്ലെങ്കിൽ വിടാം.. ആയുഷി ഒന്ന് ആലോചിച്ചു റിപ്ലൈ അയക്ക്...."
ഇതായിരുന്നു ആളുടെ മെസ്സേജ്... ദൈവമേ എന്തോക്ക്വയാണ് ഇയാൾ പറയുന്നത്, ഒന്ന് മീറ്റ് ചെയ്യാമോ എന്ന് ചോദിച്ചതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്, ആകെ ആശയക്കുഴപ്പത്തിലായി.ഇയാൾ ഒരു ബിഗ്‌ബോസ് ആണോ ഇങ്ങനൊക്കെ ചെയ്യാൻ... ഞാൻ ആലോചിക്കാൻ തുടങ്ങി..
ഒരു വിധത്തിൽ പറഞ്ഞാൽ ജീവിതം വളരെ സ്ട്രൈറ്റ് ലൈൻ ആയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്... ഒരേ ദിവസങ്ങൾ വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു.. മാസങ്ങളും വര്ഷങ്ങളും കടന്നു പോകുന്നതേ അറിയുന്നില്ല.. അപ്പോൾ അതിന്റെ ഇടക്ക് ഒന്ന് എക്സ്പ്ലോർ ചെയ്യാൻ ഇതുപോലെ ഒരു അവസരം വന്നത് നല്ലതല്ലേ... ഇയാൾ തന്നെ പറഞ്ഞു വൈബ് ചെക്ക് ചെയ്യാനാണെന്നു,
അതുപോലെ ഒരുപാട് സ്ഥലങ്ങളും കാണാൻ അവസരം കിട്ടുമെന്ന്..അവസാനമായി ഒരു ട്രിപ്പ് പോയതുതന്നെ വർഷങ്ങൾക്കു മുന്നേ ആണ്..എന്തായാലും ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാമെന്നു മനസ്സ് പറയുന്നു..പിറ്റേ ദിവസം മൂപ്പരോട് ഓക്കേ പറയാനായി മെസ്സേജ് അയക്കാൻ ഫോൺ എടുത്തു..ഇങ്ങനെ മെസ്സേജ് എഴുതി..
"അതെ വൈബ് ചെക്ക് ചെയ്യാൻ എനിക്ക് സമ്മതമാണ്."
ആ മെസ്സേജ് മൂപ്പർ കാണാൻ അടുത്ത സൺഡേ എടുത്തു... ഇയാൾ വീക്കെൻഡ് കളിൽ മാത്രമേ
💬 Comments
View all comments