0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഇവിടെ...

സമയം കടന്നുപോയികൊണ്ടിരുന്നു... എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് വന്നു.. ആര്ടിസ്റ് സർ ന്റെ മെയിൽ..

"ആയുഷി, ഇന്ന് ടാസ്ക് വൈകുന്നേരം ടാസ്ക് ഉണ്ടായിരിക്കുന്നതല്ല.. പകരം ഇന്നത്തെ ടാസ്ക് നാളെ രാവിലെതെക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നു.. ഇപ്പോൾ റസ്റ്റ്‌ എടുക്കുക.. പനി ഒക്കെ മാറി നാളെ ടാസ്ക് ന് റെഡി ആയിരിക്കുക.."

"ഓക്കേ"..

ഞാൻ മറുപടി ഒറ്റവാക്കിൽ നൽകി..

അപ്പോഴും ഇന്നത്തെ രാത്രി എങ്ങനെ സമയം ചെലവാക്കും എന്ന് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല...പെട്ടെന്നു ഒരു തോന്നൽ..ഇന്നലെ പോയ സ്ഥലത്തിന്റെ അപ്പുറം പോണം.. അവിടെ എന്താ നടക്കുന്നത് എന്ന് അറിയണം.. അവിടെ എത്ര ദൂരം നടക്കാനുണ്ടാവും എന്നൊന്നും ഒരു ഐഡിയ ഇല്ല.. എന്നാലും അങ്ങോട്ട് ഒന്ന് നടന്നു നോക്കണം എന്ന് മനസ്സ് പറയുന്നു...എന്തായാലും ഈ ഹട്ടുകൾ മാത്രമല്ല ഈ റിസോർട്ടിൽ ഉള്ളത്.. അങ്ങോട്ട് നടന്നാൽ എന്തൊക്കെ ഉണ്ടാകും എന്ന് അറിയാനാവും... എന്തായാലും റൂൾസ്‌ ന് എതിരൊന്നും ആവില്ല ഈ കാര്യം.. ആദ്യം വന്ന ദിവസം തന്നെ ആര്ടിസ്റ് സർ തന്ന മെസ്സേജ് നിങ്ങൾക് ഈ റിസോർട്ടിൽ എങ്ങോട്ട് വേണമെങ്കിലുംപോയി നടന്നു കാണാം.. എന്നായിരുന്നു...

ഒന്ന് കുളിച്ചു സെറ്റായി ഇറങ്ങാം... അവൻ കൊടുത്തന്ന ഡ്രെസ്സിൽ ഒരെണ്ണം എടുത്ത് ഉടുത്തു.. നല്ല മഞ്ഞാണ്.. ഒരു സെറ്റർ ഉണ്ട്.. ഡ്രെസ്സിനു മുകളിൽ ഇടാൻ പറ്റുന്ന ടൈപ്പ്.. അത് വെച്ച തലയ്ക്കു മുകളിലും മൂടാം.. മഞ്ഞൊന്നും നോക്കണ്ട കാര്യം ഇല്ല...

അങ്ങനെ ഹട്ട് പൂട്ടി ഇറങ്ങാൻ തുടങ്ങി.. കുറച്ചുപേർ ദൂരെ നടന്നു നീങ്ങുന്നുണ്ട്.. ഞാനും അവരുടെ പിറകെ പയ്യെ പിടിച്ചു..അതിൽ കപ്പിൾസ് ആണ് കൂടുതൽ എന്ന് തോന്നി... കുറച്ചു ദൂരം നടന്നു...ആംഗ്രി മാൻ ന്റെ ഹട്ട് ൽ ഡോർ ക്ലോസെ ചെയ്ത് കർട്ടൻ ഇട്ടിരുന്നു..ഇന്നലെ പോയ പുഴയിലേക്ക് പോകുന്ന കൈവഴി ഒക്കെ കണ്ടു.. അതും കടന്നു നേരെ ഞാൻ നീങ്ങി.... മഞ്ഞിന്റെ ശക്തി ഇന്നലെത്തെകാൾ കൂടുതൽ ഇന്നുണ്ടെന്നു തോന്നുന്നു...ഇന്നലെ കണ്ട കോളേജ് പിള്ളേരുടെ ഹുട്ട് ൽ വെളിച്ചം കാണാം.. അവർ പോയിട്ടില്ല എന്ന് തോനുന്നു..വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ ഇന്നലെ കളിച്ച സ്ഥലം ഒക്കെ കണ്ടു..ഞങ്ങൾ കളിച്ച സ്ഥലത്തെ കരിങ്കൽഭിത്തിയുടെ അടിഭാഗത്തെ പുല്ലുകൾ മാത്രം ചവിട്ടി മേതിച്ചപോലെ കാണപ്പെട്ടു... ആ.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു..ഞാൻ വീണ്ടും നടന്നു... ഒരു വളവ് കഴിഞ്ഞപ്പോൾ വീണ്ടും കൈവഴി ആയി പോകുന്നു മറ്റൊരു ചെറിയ വഴി.. അതും ഹട്ടുകളിൽ ലേക്ക്

💬 Comments

View all comments