Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഞാൻ മാത്രെ വിളിക്കാൻ ഉപയോഗിക്കൂ... വേറെ ആരോടും പറയണ്ട..പ്രത്യേകിച്ചു ആ മാനേജർ പെണ്ണോട്..."
"ഞാൻ ആരോടും പറയാൻ നിക്കില്ല... എന്താ പേര് എന്ന് പറയ്..."
"വൻഷ്"...
"ഏഹ്.. എന്ത്..."
"വൻഷ്.... വൻഷ്.... എന്താ ഇഷ്ടപ്പെട്ടില്ലേ..."
"കൊള്ളാം.. വൻഷ്.. നിന്റെ കുട്ടിക്ക് ഇടാൻ വെച്ച പേരാണോ..."അവൻ ചിരിച്ചു...
"കുട്ടിക്ക് ഇടാൻ വച്ച പേരൊന്നും അല്ല.. നിനക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ..അത് പറയ് ആദ്യം..."
"എനിക്ക് ഇഷ്ടായി.. വന്ഷ്... നല്ല പേര്... അങ്ങനെ എന്റെ പേരിടൽ കർമം ഇന്ന് നടന്നല്ലേ... "
അവൻ ചിരിച്ചോണ്ട് പറഞ്ഞു...
"ആ.. പേരിടാൻ ഞാൻ തെന്നെ വേണ്ടിവന്നു..."ഞാനും ചിരിച്ചു...
അങ്ങനെ സമയം പോയതറിഞ്ഞില്ല.. ഞങ്ങളുടെ ഓർഡർ ചെയ്ത ഫുഡ് ചൂടോടെ ആ വൈറ്റെർ കൊണ്ടുവരുന്നത് ഞങ്ങൾ നോക്കി നിന്നു... ആ വെയ്റ്റർ വളരെ ശ്രദ്ധപ്പൂർവം പതിയെ ഞങ്ങളുടെ പ്ലേറ്റിലേക്ക് ആ റൊട്ടിയും തന്തൂരി ചിക്കനും സെർവ് ചെയ്തു തന്നു, ഒപ്പം ഒരു ബൗളിൽ നിറയെ ചിക്കൻ ഗ്രേവി യും ഉണ്ട്....
"സർ ഇനി എന്തെങ്കിലും വേണമെങ്കിൽ അറിയിച്ചാൽ മതി"..
അതും പറഞ്ഞു ആ വൈറ്റെർ അവിടെ നിന്നും മാറി......
ഞങ്ങൾ ആ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി... ആ തണുപ്പത്തു ആ ചൂടുള്ള വിഭവങ്ങൾ വളരെ ആശ്വാസമായി തോന്നി..
"ഫുഡ് എങ്ങനെ ആയുഷി.."
"അടിപൊളി...എനിക്കിഷ്ടപ്പെട്ടു വന്ഷ്..."
ആ ഫുഡ് കഴിക്കുന്നതിനിടയിൽ വേറെ ഒരു വിഷയത്തിലേക്ക് ഞങ്ങളുടെ സംഭാഷണം നീണ്ടില്ല... ആ ഭക്ഷണവിഭവങ്ങൾ വളരെ രുചിയുള്ളതായിരുന്നു.. ഇത് വരെ അത്രക്കും രുചിയുള്ളത് കഴിച്ചിട്ടില്ലാത്തതു പോലെ.. നല്ല ചൂടോടെ.. എരിവുള്ള തന്ദൂരി... ആ തണുപ്പുകാലത്ത് പ്രേത്യേക രസം
💬 Comments
View all comments