0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വരരുതെന്ന് പറയിപ്പിക്കണം...

അതാണ് ടാസ്ക്...

പിന്നെ വലിയൊരു പ്രൈസ് മണി ഈ ടാസ്ക് വിജയകരമായി പൂർത്തിയാക്കിയാൽ ഞാൻ ഈ പറഞ്ഞ കുടുംബം ഓഫർ ചെയ്തിട്ടുണ്ട്...

അതിൽ വലിയൊരു ഭാഗം എമൗണ്ട് ആയുഷിയ്ക് സ്വന്തമാക്കാം.......

എന്തു പറയുന്നു ആയുഷീ.... "

ഇത് മുഴുവൻ കേട്ടിട്ട് ഞാൻ കൺഫ്യൂസ്ഡ് ആയിരുന്നു...

ഒന്ന് ആലോചിച്ചു പറയാനുള്ള സമയം തീരെ ഇല്ല..

ഇവിടെ തുടരണം എങ്കിൽ ടാസ്ക് വഴി മുന്നോട്ട് പോവണം..

അങ്ങനെ മുന്നോട്ട് പോയാലെ ആര്ടിസ്റ് സർ നേ മീറ്റ് ചെയ്യൽ നടക്കുള്ളു...

ഇനി ഇപ്പോൾ ക്വിറ്റ് ചെയ്താൽ ഇതുവരെ ചെയ്തതൊക്കെ വേസ്റ്റ് ആവും...

"ഒക്കെ.. ടാസ്ക് ചെയ്യാൻ എനിക്ക് സമ്മതമാണ്..."

"ഗുഡ് ആയുഷി.. നിങ്ങളെ കൊണ്ട് ഇത് വിജയിക്കാൻ കഴിയും..."

"ഈ കുടുംബം ഓഫർ ചെയ്ത പ്രൈസ് മണി എത്രയാണെന്ന് പറയാമോ..."

-ഞാൻ അയാളോട് ചോദിച്ചു..

ഞാൻ അത് ചോദിച്ചത് പൈസ കിട്ടാനുള്ള ആർത്തികൊണ്ട് ആയിരുന്നില്ല..
എത്രയാണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി മാത്രം....

പക്ഷെ അയാളുടെ ഉത്തരം എന്നെ ശെരിക്കും ഞെട്ടിച്ചു...അയാൾ നടത്തം നിർത്തി എന്റെ നേരെ തിരിഞ്ഞു പറഞ്ഞു...

"ടോട്ടൽ പതിനഞ്ചു ലക്ഷം.. അതിൽ പത്തു ലക്ഷം ആയുഷി ക്ക് ടാസ്ക് വിജയകരമായി പൂർത്തിയാക്കിയാൽ അക്കൗണ്ടിൽ എത്തും...
എന്താ സമ്മതം അല്ലെ.."

എന്റെ ഞെട്ടൽ മനസ്സിലായിട്ടാവണം അയാൾ വീണ്ടും തുടർന്നു...

"ചിലപ്പോൾ നമുക്ക് ലഭിക്കുന്ന പ്രതിഫലം അത് എന്തിനുവേണ്ടി ചെയ്യുന്നു എന്നതിൽ ആശ്രയിചിരിക്കും..."

"സമ്മതമാണ്...
പക്ഷെ ഈ കോളേജ് പിള്ളേരെ ഞാൻ രണ്ടുദിവസം മുന്നേ കണ്ടതാണ്.. അത് പ്രശ്നമാവും..."

"ഇത് അവരല്ല ആയുഷി.. ഈ സീനിയർ ചെക്കനെ നമ്മുടെ ക്ലൈന്റ്

💬 Comments

View all comments