0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നടക്കാനിറങ്ങിയ അതേ സ്ഥലത്തേക്ക് ആയിരുന്നു...ആ വലിയ കേരള ട്രെഡിഷണൽ സ്റ്റൈൽ ബിൽഡിങ്ങിലേക്ക്....

"ഇതാണ് ഞങ്ങളുടെ റിസോർട്ടിലെ ലക്ഷ്വരി പാലസ്..."

അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു എന്നെ നോക്കി പറഞ്ഞു...

"ഓ..."

അവൾ എന്നെ ഒന്ന് നോക്കി.. അവളുടെ ആ നോട്ടത്തിൽ നീ എന്താ ഇത് കണ്ടിട്ട് ഞെട്ടാത്തത് എന്നൊരു ഭാവം ഉണ്ടായിരുന്നു...

അവൾക്ക് അറിയില്ലല്ലോ ഇവടൊക്കെ ഞാൻ ഇന്നലെ ഒറ്റക്ക് നടന്നു വന്നു കണ്ട കാര്യം...

"കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലേ ആയുഷീ.."

"ആ.. നല്ല പ്ലേസ്.. ഇതിനുള്ളിൽ കാണാൻ കഴിയോ".. ഞാൻ അവളോട് ചോദിച്ചു...

"ആ.. ഉള്ളൊക്കെ കാണിച്ചു തരാം.. ഇന്ന് വിസിറ്റർസ് വളരെ കുറവാണ്.. സൊ ഒഴിഞ്ഞ സ്യൂട്ട് റൂംസ് ഒക്കെ ഉണ്ട്... നോക്കാം.."

-അവൾ ചിരിച്ചോണ്ട് മറുപടി നൽകി...

"ഇവിടെ താഴത്തെ നില ഗ്രൗണ്ട് ഫ്ലോറിൽ ഹോട്ടൽ സ്പേസ് ആണ്.. ഇവിടെ ഇരുന്ന് ഓർഡർ ചെയ്തു നല്ല ഫുഡ്സ് അൺലിമിറ്റഡ് ആയി കഴിക്കാം...

പിന്നെ പുറത്ത് പ്ലേഗ്രൗണ്ട് ഉണ്ട്..

. അകത്തു മുകളിൽ ഫസ്റ്റ് ഫ്ലോറിൽ സ്യൂട്ട് റൂംസ് ആണ്..

ഏറ്റവും മുകളിൽ സ്വിമ്മിംഗ് പൂൾ..പിന്നെ ഇടയിൽ ഉള്ള നിലകളിൽ ആയുർവേദ മസ്സാജ് പാർലർ, ജിം,ഫിലിം തിയേറ്റർ ഒക്കെ ഉണ്ട്..."

-അവൾ ഓരോന്ന് വിവരിച്ചു തന്നു...

"ഇവിടെ റൂം എടുക്കാൻ നല്ല ചാർജ് ആവുമല്ലേ അപ്പൊ.."

"യെസ്.. സ്യൂട്ട് റൂംസ് 50000₹ ആണ് ഒരു ദിവസത്തേക്ക്..."

"അത്രക്കോ.. കൂടുതൽ അല്ലെ..."

ഞാൻ അതിശയത്തോടെ ചോദിച്ചു...

"കൂടുതലോ...ആ പൈസക്ക് ഈ റിസോർട്ട് മുഴുവൻ എൻജോയ് ചെയ്യാം.. ഇവിടെത്തെ വൈബ്സ്.. ഇവിടെത്തെ ഫുഡ്‌.. ഇവിടെത്തെ എല്ലാം..."

"എന്നാലും ഒരു ദിവസത്തേക്ക് ഇത്രയും!!"....

"ഇവിടത്തെ വൈബ് ആസ്വദിക്കാൻ ഇവിടെത്തെ പൈസ കൊടുക്കണം ആയുഷി മോളെ..."

അവൾ ചിരിച്ചോണ്ട് പറഞ്ഞു...

ഞങ്ങൾ ആ ബിൽഡിംഗ്‌ ന്റെ പുറത്ത് അവിടെ ഒരു സൈഡ് ലായി ഫിക്സ് ചെയ്ത കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നു തന്നെ ഇതൊക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നു...

"നിന്റെ ആൾ വരുന്നുണ്ടല്ലോ"..

അവൾ ആ പാലസ് നോക്കി എന്നോട് പറഞ്ഞു..

അവൾ പറഞ്ഞപ്പോളായിരുന്നു ഞാൻ അത് ശ്രദ്ധിച്ചത്... ആ ചെറുപ്പക്കാരൻ.. അയാൾ ആ റെസ്റ്റോറന്റിന്റെ ഉള്ളിൽ നിന്നാണ് പുറത്തേക്ക് ഞങ്ങളിരിക്കുന്ന കോൺക്രീറ്റ് ബെഞ്ച് ലക്ഷ്യമാക്കി നടന്നു വരുന്നത്...

ഇവൻ ഇവിടെ ആണോ താമസിക്കുന്നത്...?

അതോ ഇവിടെ ജോലി ചെയ്യുകയാണോ...?

എനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല... വളരെ ഫോർമൽ ആയി ബ്ലൂ കളർ ഷർട്ടും ഒരു ഗ്രെ കളർ

💬 Comments

View all comments