Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
വളരെ ശ്രദ്ധപ്പൂർവം പതിയെ ഞങ്ങളുടെ പ്ലേറ്റിലേക്ക് ആ റൊട്ടിയും തന്തൂരി ചിക്കനും സെർവ് ചെയ്തു തന്നു, ഒപ്പം ഒരു ബൗളിൽ നിറയെ ചിക്കൻ ഗ്രേവി യും ഉണ്ട്....
"സർ ഇനി എന്തെങ്കിലും വേണമെങ്കിൽ അറിയിച്ചാൽ മതി"..
അതും പറഞ്ഞു ആ വൈറ്റെർ അവിടെ നിന്നും മാറി......
ഞങ്ങൾ ആ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി... ആ തണുപ്പത്തു ആ ചൂടുള്ള വിഭവങ്ങൾ വളരെ ആശ്വാസമായി തോന്നി..
"ഫുഡ് എങ്ങനെ ആയുഷി.."
"അടിപൊളി...എനിക്കിഷ്ടപ്പെട്ടു വന്ഷ്..."
ആ ഫുഡ് കഴിക്കുന്നതിനിടയിൽ വേറെ ഒരു വിഷയത്തിലേക്ക് ഞങ്ങളുടെ സംഭാഷണം നീണ്ടില്ല... ആ ഭക്ഷണവിഭവങ്ങൾ വളരെ രുചിയുള്ളതായിരുന്നു.. ഇത് വരെ അത്രക്കും രുചിയുള്ളത് കഴിച്ചിട്ടില്ലാത്തതു പോലെ.. നല്ല ചൂടോടെ.. എരിവുള്ള തന്ദൂരി... ആ തണുപ്പുകാലത്ത് പ്രേത്യേക രസം തന്നെ.....വലുതായി ഒന്നും ബാക്കിവെക്കാതെ തന്നെ ഞങ്ങൾ ആ വിഭവങ്ങൾ കാലിയാക്കി....
എഴുന്നേറ്റു...കൈ കഴുകി..
"ഇനി നമുക്ക് മോളിലൊക്കെ പോയി കണ്ടാലോ..."അവൻ ചോദിച്ചു..
"ഓക്കേ.. പോയി നോക്കാം..."
"ലിഫ്റ്റ് വേണോ അതോ സ്റ്റെപ് വഴി മതിയോ.."-വന്ഷ് ചോദിച്ചു...
"സ്റ്റെപ് മതി..അതാ ആരോഗ്യത്തിന് നല്ലത്.."
"അതേ.. ഫുഡ് കഴിഞ്ഞു കുറച്ചു എക്സേർസൈസ് വളരെ നല്ലതാ..അല്ലെങ്കി വയർ ചാടും..."
- വന്ഷ് ചിരിച്ചോണ്ട് പറഞ്ഞു..
"എന്റെ വയർ ചാടിയിട്ടൊന്നുമില്ല..."
"നിന്റെ വയർ ചാടിയിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നിന്റെ വയർ നല്ല ഷേപ്പ് ഉള്ള ചാടാത്ത സൂപ്പർ വയർ അല്ലെ..."
"ആ.. മതി...വയർ നേ പറ്റി വർണിച്ചത്..."
നമ്മൾ ആ സ്റ്റേയർ നടന്നു തന്നെ കയറാൻ തുടങ്ങി...നല്ല വുഡൻ ഫിനിഷിൽ ചെയ്ത ആ ലൈറ്റിന്റെ വെട്ടത്തിൽ തിളക്കമുള്ള സ്റ്റേയർ.. അതിന്റെ കൈപ്പിടിയിൽ നല്ല കൊത്തു പണികൾ... നല്ല വിലപിടിപ്പുള്ള ടൈപ്പ് തന്നെ....
ആ സ്റ്റേയർ കയറി ഞങ്ങൾ എത്തിയത് ഒരു പാത് വേ യിൽ ആയിരുന്നു... അവിടെ നിന്ന് ഓരോ മുറികളിലേക്കും ഉള്ള എൻട്രൻസ്.. വളരെ ഭംഗിയുള്ളവ...
"ഇവിടെ ചെല റൂമിലെ ഇന്ന് ആളുള്ളൂ...ബാക്കി സ്യൂട്ട് റൂം സ് വാക്കെന്റ് ആണ്..."
നമ്മളുടെ ഹുട്ട് പോലെ ഫുൾ ഗ്ലാസ് ഡോർ അല്ല...ഇവിടെ എല്ലാം ഡോറും നല്ല മരത്തിൽ തന്നെ
💬 Comments
View all comments