0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

“….നിങ്ങൾക്കെപ്പോഴാ സമയമുള്ളതു അപ്പോൾ വന്നാൽ മതി . എല്ലാ ദിവസവും രാവിലെ പത്തുമണി മുതൽ ഉച്ചവരെ ഞാൻ പരിശോധിക്കാറുണ്ട് .വ്യക്തിപരമായി വേറെ പരിപാടികളൊന്നുമില്ലെങ്കിൽ ഞായറാഴ്ചയും നോക്കും...”

“….പരിശോധന ഫീസൊക്കെ എങ്ങനാ അച്ചാ...“

“….അങ്ങനെ കണക്കു പറഞ്ഞു ഫീസ് മേടിക്കാൻ എനിക്കിതൊരു ബിസിനസ്സല്ല .ആവശ്യത്തിന് സമ്പത്തുള്ള തറവാടാണിത് ഇനിയും സമ്പാദിച്ച് കൂട്ടാനൊന്നുമില്ല .പിന്നെ ഇവിടെ ഞാനും എന്റെ ഭാര്യയും മാത്രമാണുള്ളത് .ഒരു മകനുള്ളത് ഞങ്ങളെ ഉപേക്ഷിച്ച് പോയി ഒരു മകൾ മരണപ്പെട്ടു പോയി .അതുകൊണ്ട് എനിക്കും എന്റെ ഭാര്യക്കും കഴിയാനുള്ളതും മരുന്നിന്റെ കൂട്ടും മറ്റും മേടിക്കാനുള്ളത് മാത്രമേ ഞാൻ മേടിക്കൂ .അതും ചോദിച്ചു മേടിക്കാറില്ല തരുന്നത് മേടിക്കും.കുറഞ്ഞു പോയെന്നു കരുതി ചികിത്സക്ക് കുറവൊന്നും വരില്ല...”

ഒരു മകനുള്ളത് ഉപേക്ഷിച്ച് പോയെന്നു പറഞ്ഞതവളുടെ മനസ്സിൽ കൊണ്ടു .ഇനി ചേട്ടനെ പൂർണമായും പടിയടച്ച് പിണ്ഡം വെച്ചെന്നു പറഞ്ഞതാണോ മനസ്സിന്റെ വിഷമവും കൊണ്ടു പറഞ്ഞതാണോ എന്നറിയാതെ അവൾ കുഴങ്ങി .തുടക്കത്തിലേ കല്ലുകടിയാണല്ലോ എന്ന് കരുതി കൊണ്ടു അവൾ പറഞ്ഞു

“….അച്ചാ ഞായറാഴ്ച വരാം .ഞങ്ങള് ഒരു സ്‌കൂളിലെ ടീച്ചര്മാരാണ് ഞായറാഴ്ച മാത്രമേ ശരിക്കും ഒഴിവു കിട്ടൂ .ശനിയാഴ്ചയൊക്കെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ കാണും...”

“….മ്മ് എങ്കി ഞായറാഴ്ച കൂട്ടുകാരിയോട് വരാൻ പറയൂ...”

“….എങ്കി വെക്കട്ടെ...“

“….ശരി .......”

അടുത്തതെന്തു പറയുമെന്ന് ചിന്തിച്ചപ്പോഴേക്കും അപ്പുറത്ത് ഫോൺ കട്ട് ചെയ്തു .

അത് അവളുടെ മനസ്സിൽ ഒരു കരടായി തന്നെ കിടന്നു .ദൈവമേ അച്ഛനൊരു മുരടനാണെന്നു തോന്നുന്നു .പണ്ട് അവിടൊക്കെ ചെന്നപ്പോൾ ഇത്രയൊന്നും കർക്കശ സ്വഭാവം കണ്ടിട്ടില്ല .ഇപ്പോഴെന്താണാവോ ഇനി ചിലപ്പോ ഒന്ന് വിളിച്ചിട്ടിതു ഒരു വർഷത്തിന് മേലെ ആയില്ലേ .അപ്പൊ ഇത്രേം കാലം വിളിക്കാതിരിന്നിട്ട് ഇപ്പൊ സഹായം ചോദിച്ച് വിളിച്ചപ്പോ ഡിമാന്റ് കാണിക്കുന്നതാണോ .അല്ലായിരിക്കും മകളും മരിച്ചു പിന്നുള്ള മകൻ പ്രേമിച്ച് കെട്ടി അച്ഛനേം അമ്മേം കളഞ്ഞിട്ടു പോയി അതിന്റെ വിഷമം കാണും .മനസ്സിലിട്ടു കൂട്ടിക്കുഴച്ചവസാനം ഞായറാഴ്ച്ച അച്ഛന്റെ അടുത്ത് പോയി നോക്കാമെന്നവൾ തീരുമാനിച്ചു .രാത്രി രാജീവ് വിളിച്ചപ്പോൾ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു കൊടുത്തു .എന്തായാലും ഒരു ഭാഗ്യ പരീക്ഷണത്തിന് താൻ തുനിഞ്ഞിറങ്ങാൻ തീരുമാനിച്ചെന്നു അവൾ പറഞ്ഞു .എന്തായാലും മുന്നോട്ട് വെച്ച കാലിനി പുറകോട്ടു വെക്കേണ്ട എന്ന് രാജീവും പറഞ്ഞു .ചേട്ടന്റെ സമ്മതവും കിട്ടിയപ്പോൾ അവള് കൂടുതൽ സന്തോഷിച്ചു .വീട്ടിലേക്കു പോകേണ്ട വഴികളും ഏതു വഴിക്കുള്ള വണ്ടിയിൽ കേറണം എന്നുള്ള എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി ഒരു പേപ്പറിൽ എഴുതിയെടുത്തു

💬 Comments

View all comments