0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

വയറ്റിപ്പിഴപ്പു കൊണ്ടു ചെയ്യുന്നതല്ലേ .അത് വിട്ടുകള മാഡം മുപ്പതു രൂപ തന്നാൽ മതി...”

“….ആ ഇനിയിപ്പോ അതിരിക്കട്ടെ . തന്റെ നമ്പറു താ .തിരിച്ചു പോകാൻ നേരം വിളിക്കാം അപ്പൊ വന്നാ മതി ....“

“….ഓ ശരി മാഡം...“

അയാൾ ഒരു കടലാസിൽ നമ്പറെഴുതി കൊടുത്തു .അവളതു മേടിച്ചിട്ടു പേഴ്സിൽ വെച്ചിട്ടു പറഞ്ഞു

“….വിളിച്ചാൽ വരുമോ അതോ വേറെ ഓട്ടത്തിലാണെന്നു പറയുമോ...”

“….യ്യോ ഇല്ല മാഡം ഞാൻ വരാം .വേറെ ഓട്ടം ഉണ്ടെങ്കിലും ഞാൻ അരമണിക്കൂറിൽ കൂടില്ല പോരെ...”

“….ഊം എന്തായാലും വൈകിട്ടിനി എപ്പോഴാ തിരുവനന്തപുരത്തേയ്ക്ക് ബസ്സു...”

“….അതിനു ചിതറയിൽ പോകണം ഇല്ലെങ്കിൽ കടക്കൽ പോകണം .മാഡം വിളിച്ചാൽ മതി ബസ്സ്റ്റാന്റിൽ കൊണ്ടു വിടാം...“

“….ഊം ഞാൻ വിളിക്കാം...“

ഓട്ടോയിറങ്ങി അവൾ പടിപ്പുര കടന്നു വീട്ടുമുറ്റത്തേക്കു കേറി . നടന്നു വരുമ്പോൾ മുറ്റത്ത് ഷീറ്റിട്ട ഒരു ഭാഗത്ത് കസേരകൾ നിരത്തിയിട്ടിരിക്കുന്നതും അതിൽ ഒരു പത്തുപന്ത്രണ്ടു പേര് നിക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട്‌ .ശ്രീജയും നേരെ അതിൽ സ്ത്രീകളിരിക്കുന്നവരുടെ അടുത്ത് ഒരു കസേരയിൽ പോയിരുന്നു .അവിടമാകെ കുറുന്തോട്ടിയുടെയും അയമോദകത്തിന്റെയും ഇരട്ടി മധുരത്തിന്റെയും ചന്ദനത്തിന്റെയുമൊക്കെ പരിമളം പരന്നിരിക്കുന്നുണ്ട് .ശ്രീജ തന്നെ നോക്കുന്ന ഒരു പെണ്ണിനെ നോക്കി ചിരിച്ചപ്പോൾ ആ പെണ്ണ് അവളോട് ചോദിച്ചു

“….എവിടുന്നാ...“

“…തിരുവനന്തപുരം പോത്തങ്കോടെന്നു പറയും...”

“….ഊം അത്രേം ദൂരെന്നാണോ .യ്യൊടി എന്നിട്ടെങ്ങനെ ഇവിടെത്തി .വൈദ്യരെ പറ്റി അറിയാമായിരുന്നോ...”

“….ഊം കേട്ടിട്ടുണ്ട്...”

താനാരാണെന്നു ഈ പെണ്ണിന് മനസ്സിലായിട്ടില്ലെന്നു ഓർത്തപ്പോ ശ്രീജക്കു ഉള്ളിൽ സമാധാനം തോന്നി .അല്ലെങ്കിൽ എന്തൊരു നാണക്കേടായെനെ .വൈദ്യരുടെ സ്വന്തം മരുമോൾ തന്നെ കുഞ്ഞുങ്ങളില്ലാത്തതിനാൽ ഭർത്താവിന്റെ വീടിനു

💬 Comments

View all comments