0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

നമ്മളാ ഡീ മോളെ ഇങ്ങ് വാ .എടൊ ഇയാള് നമ്പറെഴുതിയിട്ടില്ലല്ലോ .വേഗം നമ്പറെഴുതി ഇട്ടോ ഇല്ലെങ്കിൽ അവസാനമേ കേറാൻ പറ്റൂ .അല്ലെങ്കി അകത്ത് ചെന്ന് പറയണം ദൂരേന്നു വരുവാണെന്നു അപ്പൊ പെട്ടന്ന് നോക്കിയിട്ടു വിടും.”

“….ഊം കുഴപ്പമില്ല സമയം കൂടുതലൊന്നുമായില്ലല്ലോ വിദ്യേ .ഞാനെഴുതിയിടട്ടെ...”

വിദ്യ മകളെയും വിളിച്ചു കൊണ്ടു അകത്തേക്ക് പോയപ്പോൾ ശ്രീജ എഴുന്നേറ്റു ചെന്ന് പേരെഴുതിയിട്ടു .ഒരു പത്ത് പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോ അവരിറങ്ങി വന്നിട്ട് ശ്രീജയുടെ അടുത്തിരുന്നു .

“….എന്തായി എന്ത് പറഞ്ഞു...”

“….ദാ നോക്ക് ഒരു കൊഴപ്പോമില്ല ഗോപീചന്ദനാദി ഗുളിക തേനിൽ ചാലിച്ച് നാല് നേരം കൊടുക്കാൻ പറഞ്ഞിട്ടുണ്ട് .പിന്നെ വേണെങ്കിൽ മുന്തിരിങ്ങ പിഴിഞ്ഞെടുത്ത ചാറിൽ ഈ പോടീ കലക്കി അത്താഴം കഴിഞ്ഞ് അര ഗ്ലാസ്‌ കൊടുക്കാനും പറഞ്ഞു അത്രേയുള്ളു .ആശുപത്രീ പോയിരുന്നെങ്കി ഇപ്പൊ എന്റോസ്കോപ്പി വരെ ചെയ്യിപ്പിച്ചെനെ...”

“….ഫീസ് എത്രയാ കൊടുത്തെ റെഡിയാക്കി വെക്കാമല്ലോ...”

“….അങ്ങനെ ഫീസായിട്ടൊന്നും ചോദിക്കില്ല .നമ്മളത് ചോദിച്ചാൽ പറയും ആദ്യം അസുഖം ഭേദമാകട്ടെ എന്ന് .അതുകൊണ്ട് എല്ലാരും എന്തെങ്കിലും കവറിൽ മേശപ്പുറത്ത് വെച്ച് കൊടുക്കും ആ എടൊ എങ്കി ഞങ്ങള് പോകട്ടെ...”

“….ഊം ...“

ശ്രീജ പുഞ്ചിരിച്ചു കൊണ്ടു തലയാട്ടി

“….പേരെഴുതിയിട്ടാരുന്നോ...“

“….ഊം ഇട്ടു...”

ഫീസിന്റെ കാര്യം വിദ്യ പറഞ്ഞത് ശ്രീജക്കു നേരത്തെ അറിയാമായിരുന്നു .ദീപയുടെ നാത്തൂൻ പറഞ്ഞിരുന്നു ..അങ്ങനെ ഫീസായിട്ടൊന്നും മേടിച്ചില്ല .ചോദിച്ചപ്പോൾ ആദ്യം ഗർഭിണി ആവട്ടെ പ്രസവിക്കട്ടെ എന്നൊക്കെയാണ് പറഞ്ഞത് .അവസാനം അവൾ പ്രസവിച്ചതിനു ശേഷമാണ് അവൾ എന്തെങ്കിലും കൊടുത്തതു തന്നെ .എത്ര കൊടുത്തെന്നു അവൾ പറഞ്ഞില്ല എന്നാലും നല്ലതു പോലെ എന്തെങ്കിലും കൊടുത്തു

💬 Comments

View all comments