Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]
ഫ്രിഡ്ജിനടുത്തേക്കു നടന്നു കൊണ്ട് പറഞ്ഞു
“….ആ രാജീവിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തതു അല്ലെടി മോളെ ശ്രീജേ നിങ്ങളിത് എന്ത് ഭാവിച്ചാ...“
“….എന്തുവാടി കാര്യം...”
ശ്രീജ അമ്പരപ്പോടെ ദീപയുടെ മുഖത്തേക്ക് നോക്കി .ദീപ ഫ്രിഡ്ജിൽ നിന്നും മാംഗോ ജൂസിന്റെ അടപ്പു തുറന്നു രണ്ട് ഗ്ലാസ്സിലൊഴിച്ച് കൊണ്ട് ഡൈനിങ് ടേബിളിന്റെ കസേരയിലിരിക്കുന്ന ശ്രീജയുടെ കയ്യിൽ കൊടുത്തിട്ടു അവളും ഒരു കസേര വലിച്ചിട്ടിരുന്നു
“….അല്ല എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാടി ഇതെത്ര വർഷമായെടി കല്ല്യാണം കഴിഞ്ഞിട്ടു...“
“….കുഞ്ഞുങ്ങളുടെ കാര്യമാണോ...”
ജൂസ് ഒരു കവിൾ കുടിച്ചിട്ടു ഗ്ലാസ് മേശപ്പുറത്ത് വെച്ച് ശ്രീജ ദീപയെ നോക്കി
“….അല്ലാതെ പിന്നെ വേറെന്താ...“
“….ഓ അതിലിപ്പോ ഞാനെന്തു പറയാനാടി...”
ശ്രീജ ഒട്ടും താല്പര്യമില്ലാതെ പോലെ ചുണ്ട് കോണിച്ചു കൊണ്ട് മുഖം തിരിച്ചു .
“….ങേ നിനക്കെങ്ങനെ ഇത്ര ലാഘവത്തോടെ പറയാൻ കഴിയുന്നെടി ശ്രീജേ .ഓരോരുത്തരിവിടെ കുഞ്ഞുങ്ങളൊണ്ടാവാൻ ഒള്ള കിടപ്പാടം പോലും പണയം വെച്ച് നേരാത്ത നേർച്ചയില്ല അപ്പോഴാ അവളുടെ ഒരു കൊണവതിയാരം .ദേ എനിക്കിതൊക്കെ കേട്ടിട്ട് ചൊറിച്ചില് വരുന്നു കേട്ടോ...“
“….എടി ലാഘവത്തോടെയാണോ..... നിന്റെയൊക്കെ പറച്ചില് കേട്ടാൽ തോന്നും എന്റെ കൊഴപ്പം കൊണ്ടാണെന്നു .എന്റെ പൊന്നു ദീപേ അതിപ്പോ ഞാൻ മാത്രം വിചാരിച്ചാൽ മതിയോ ചേട്ടനും കൂടി വിചാരിക്കേണ്ടെ...“
“….ങേ അപ്പൊ രാജീവിനാണോ വേണ്ടാത്തത്...“
“….വേണ്ടാന്നോന്നുമില്ലെടി...“
“….പിന്നെന്താ നിങ്ങള് തമ്മില് ബന്ധപ്പെടാറില്ലേ...“
“….അതൊക്കെയുണ്ടെടി ന്നാലും അതൊക്കെയിപ്പോ എന്തോ പറയാനാ ഒന്നും പറഞ്ഞിട്ടു കാര്യമില്ല...“
“….നിനക്ക് ബുദ്ധിമുട്ടാണെങ്കി വേണ്ട ..... പക്ഷെ ഒരു കാര്യം ഓർത്തോ എന്റെ മോനിനി അടുത്ത വർഷം ഒന്നാം ക്ളാസ്സിലാ അത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ...”
💬 Comments
View all comments