0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

ചെയ്യണമെന്നറിയാതെ ദീപ ഒരു നിമിഷം നിന്ന് എന്നിട്ടു പതുക്കെ അവളുടെ തോളിൽ പിടിച്ച് തന്റെ നേരെ നിറുത്തിയിട്ട് താടി പിടിച്ച് പൊക്കി കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര് തുടച്ചു കളഞ്ഞിട്ടു പറഞ്ഞു

“….എടി മോളെ പറഞ്ഞിട്ടെന്തു കാര്യം .കരഞ്ഞു കരഞ്ഞു നിന്റെ ഊർജ്ജം കളയാമെന്നല്ലാതെ ഒരു കാര്യവുമില്ല...”

“….ഞാൻ കരയത്തതൊന്നുമില്ലെടി പക്ഷെ നീ ഇങ്ങനൊക്കെ ചോദിച്ചപ്പോ പെട്ടന്ന് എന്റെ ഉള്ളിലുള്ള വെഷമം ഒക്കെ പുറത്ത് വരുവാ...”

“….പോട്ടെടി മോളെ ഇതൊക്കെ മാറുമെടി . നീ നോക്കിക്കോ എന്റെ മനസ്സ് പറയുന്നു നീയും പ്രസവിക്കും .ദൈവം നല്ലൊരു കുഞ്ഞിനെ തന്നെ നിനക്ക് തരുമെടി...”

അത് കേട്ട് ശ്രീജ പെട്ടെന്ന് കണ്ണുനീരൊക്കെ തുടച്ചിട്ടു ഉഷാറായി .

“….ആ സാരമില്ലെടി നീയങ്ങനെ പറഞ്ഞത് കേട്ടപ്പോ തന്നെ എന്തൊരു സന്തോഷമായെന്നറിയോ...”

“….എടി എന്തായാലും ഞാൻ നിന്നോടൊന്നു സംസാരിക്കാനിരിക്കുവായിരുന്നു . അല്ലെടി നിനക്കൊരു കാര്യം ചെയ്തൂടെ നിന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം നിന്റടുത്ത് തന്നെയുണ്ടല്ലോ...“

അത് കേട്ട് കണ്ണ് മിഴിച്ചു കൊണ്ട് ശ്രീജ ദീപയെ നോക്കി

“….എന്റെടുത്തോ അതെന്തുവാടി...“

“….എടി രാജീവിന്റെ അച്ഛൻ വലിയ വൈദ്യനും മന്ത്രവാദിയുമൊക്കെയല്ലേ നിനക്കങ്ങോട്ടൊന്നു പൊയ്ക്കൂടേ...“

അത് കേട്ടപ്പോ തന്നെ ശ്രീജയുടെ മൂഡ് പോയി അവൾ വലിയ ഇഷ്ടമില്ലാതെ പറഞ്ഞു

“….ആ വൈദ്യനോക്കെ ആണ് പക്ഷെ മന്ത്രവാദമൊന്നുമില്ല .പിന്നെ കുറച്ച് പൂജയും മറ്റുമൊക്കെ ചെയ്യും അത്രേയുള്ളു...”

“….ആ അത് പോരെ എട്ടൊമ്പതു വര്ഷം കുട്ടികളില്ലാതെ കഷ്ടപ്പെട്ടതല്ലേ എന്റെ നാത്തുൻ സുമ . എന്നിട്ടെന്താ അവളുടെ കാര്യം ഞാൻ പറഞ്ഞപ്പോ അന്ന് നീയും രാജീവനും കൂടിയല്ലേ അച്ഛന്റെ അടുത്തേക്ക് അവളെ ചികിത്സയ്ക്ക് വേണ്ടി

💬 Comments

View all comments