0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

കലങ്ങി മറിഞ്ഞിരുന്നു .എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അവൾക്കൊരെത്തും പിടിയും കിട്ടിയില്ല .അമ്മയുടെ അടുത്ത് രണ്ട് ദിവസം പോയി നിന്നാൽ ശരിയാവും . ചെലപ്പോ മനസ്സൊക്കെ ഒന്ന് തണുക്കുമ്പോ എന്തെങ്കിലുമൊക്കെ ഒരു ഐഡിയ കേറി വരും .എന്ന് തീരുമാനിച്ചു കൊണ്ടവൾ വീട്ടിൽ വന്ന് വീട് പൂട്ടി താഴെ ചെന്ന് ഉടമസ്ഥനോട് പറഞ്ഞിട്ടു നെടുമങ്ങാട്ടെ സ്വന്തം വീട്ടിലേക്കു പോയി .

ശ്രീജ പോത്തൻകോട്ട് ഒരു എയ്‌ഡഡ്‌ സ്‌കൂൾ ടീച്ചറാണ് .അവളുടെ കൂടെ ജോലി ചെയ്യുന്ന വേറൊരു ടീച്ചറാണ് ദീപ .രണ്ട് പേരും വലിയ കൂട്ടുകാരികളാണ് .റ്റീട്ടീസിക്കു ഒന്നിച്ചു പഠിച്ചതു മുതൽ തുടങ്ങിയ സുഹൃത്ബന്ധമാണത് .പിന്നീട് രണ്ട് പേർക്കും ഒരേ സ്‌കൂളിൽ തന്നെ ജോലി കിട്ടിയപ്പോൾ ആ ബന്ധം കൂടുതൽ ധൃഢമായി മാറി .അവളുടെ സ്വന്തം സ്ഥലം നെടുമങ്ങാടാണ് .വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒറ്റ മോളാണ് ശ്രീജ .അവളുടെ അച്ഛൻ അവളുടെ കല്ല്യാണത്തിന് മുന്നേ മരിച്ചു പോയി .സ്‌കൂളിൽ പഠിപ്പിക്കാൻ പോകുന്ന വഴിക്കാണ് രാജീവിനെ പരിചയപ്പെടുന്നത് .അന്ന് രാജീവ് പോത്തൻകോട് ഒരു കംപ്യുട്ടർ സെന്ററിലെ അദ്ധ്യാപകനായിരുന്നു .പീ റ്റി എ വഴി സ്‌കൂളിലെ പിള്ളേർക്ക് കംപ്യുട്ടർ ക്ലാസ്സെടുക്കാൻ വന്നാണ് രാജീവ് ശ്രീജയെ കാണുന്നതും പരിചയപ്പെടുന്നതും .പിന്നെയാ പരിചയം ഇഷ്ടമായി സ്നേഹമായി കല്യാണമായി ആകെക്കൂടെ വീട്ടിൽ ഗുലുമാലായി .രണ്ട് പേരുടെയും വീട്ടിൽ ഭയങ്കര വിഷയമായിരുന്നെങ്കിലും പോകപ്പോകെ ശ്രീജയുടെ വീട്ടുകാർ തണുത്തു .പക്ഷെ രാജീവിന്റെ വീട്ടുകാർ ഇപ്പഴും അവരെ അംഗീകരിച്ചിട്ടില്ല .അത് കൊണ്ട് രാജീവ് സ്കൂളിനടുത്ത് തന്നെ ഒരു വാടക വീടോപ്പിച്ചു... അത്യാവശ്യം സജ്ജീകരണങ്ങളൊക്കെ ഉള്ള ഒരു വീടിന്റെ രണ്ടാം നിലയിൽ .രാജീവിന് ആ വീട്ടിഷ്ടപ്പെട്ടു കാരണം താനില്ലെങ്കിലും താഴെ വീട്ടുകാരനും കുടുംബവും ഉള്ളത് കൊണ്ട് ശ്രീജക്കു ഒറ്റക്കാണെങ്കിലും പേടിക്കണ്ടല്ലോ.

രാജീവിന് വീട്ടിൽ അച്ഛനും അമ്മയും പിന്നൊരു സഹോദരിയും മാത്രമാണുള്ളത് .അച്ഛൻ പേര് കേട്ട വൈദ്യനാണ് .പാരമ്പര്യ വൈദ്യൻ ആയതു കൊണ്ട് ആളുകൾക്കൊക്കെ ഭയങ്കര വിശ്വാസവുമാണ് .രാജീവിന് പക്ഷെ അതിലൊന്നും വലിയ വിശ്വാസമില്ല .കമ്പ്യൂട്ടർ പഠിച്ച അയാൾക്ക് പക്ഷെ വൈദ്യത്തെക്കാളും ഇഷ്ടം കമ്പ്യുട്ടറുകളോടായിരുന്നു .ഇന്നത്തെ ഇന്റർനെറ്റിന്റെ കാലത്തോക്കെ അച്ഛൻ ആളുകളുടെ അജ്ഞതയെ മുതലെടുക്കുവാണെന്നാണ് രാജീവ് പറയുന്നത് .അതെന്തായാലും വീട്ടിൽ അത് ചർച്ച ആക്കാറില്ല കാരണം അല്ലെങ്കിൽ തന്നെ ഒന്നും രണ്ടും പറഞ്ഞു അച്ഛനും മകനും തമ്മിൽ വഴക്കടിക്കും .അങ്ങനെയിരിക്കെയാണ് സഹോദരി രാജി ആത്മഹത്യ ചെയ്യുന്നത് .ഒരു ധൈര്യമില്ലാത്ത ഇപ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചു കൊണ്ട് നടക്കുന്ന പ്രകൃതമായിരുന്നു

💬 Comments

View all comments