Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]
മുഴുപ്പൊക്കെ എടുത്ത് കാണിക്കുന്നുണ്ടെന്നു കണ്ണാടിയിൽ നോക്കി ഉറപ്പു വരുത്തി.പിന്നെ അമ്മയോട് യാത്ര പറഞ്ഞതിന് ശേഷം അവളിറങ്ങി.അവൾ വണ്ടി കേറി ചിതറയെത്തിയപ്പോൾ തന്നെ ഓട്ടോ പയ്യനെ വിളിച്ച് നോക്കി.അവൻ സ്റ്റാന്റിലുണ്ടായിരുന്നു.അവൾ വീട്ടിലെത്തിയപ്പോഴേക്കും പതിനൊന്നര മണി കഴിഞ്ഞിരുന്നു.നാലഞ്ചു പേരുണ്ട് അച്ഛനെ കാണാനായി കാത്ത് നയിക്കുന്നവർ.അവൾ ആരെയും നോക്കിയില്ല നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു .അകത്ത് അമ്മ മേശപ്പുറത്ത് പച്ചക്കറികളൊക്കെ പെറുക്കി വെച്ചു അരിയാൻ തുടങ്ങിയതേ ഉള്ളു.അവളെക്കണ്ട സാവിത്രി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ..
“…എങ്ങനുണ്ടായിരുന്നു മോളെ യാത്ര തിരക്കുണ്ടായിരുന്നോ “…
“…യ്യോ ഇല്ലമ്മെ സീറ്റുണ്ടായിരുന്നു ഇരുന്നാണ് വന്നത്. “…
“…ആ ചൂടൊക്കെ എങ്ങനുണ്ട് മോളെ”…
“…യോ ഒന്നും പറയണ്ട അമ്മെ സഹിക്കാൻ വയ്യ. “…
“…ഊം അച്ഛൻ പറഞ്ഞാരുന്നു ഇന്ന് ചിലപ്പോ നീ വരുമെന്ന്. “…
“…ആ ഞാൻ അച്ഛനെ വിളിച്ചാരുന്നമ്മേ.സ്കൂളുള്ളത് കൊണ്ടു ഞായറാഴ്ചയെ വരാൻ പറ്റൂ എന്ന് “…
“…ആ ഇന്ന് ആളുകള്‍ കുറവാണെന്ന തോന്നുന്നേ. “…
“…ശരിയാ അമ്മെ പുറത്ത് നാലഞ്ചു പേരെ ഉള്ളൂ.അല്ല ആളുകള്‍ കുറച്ചോക്കെ വന്നും പോയുമിരിക്കുവാ. “…
“…പിന്നതുമല്ല മോളെ അടുത്ത ആഴ്ച്ച എന്റെ അനിയത്തീടെ ഇളയവളുടെ വിവാഹ നിശ്ചയമാണ്.അങ്ങോട്ടു ഇന്നുച്ച കഴിഞ്ഞു പോകാനിരുന്നതാ.അതിനു വേണ്ടി നേരത്തെ പറഞ്ഞു വെച്ചിരുന്നു ഞായറാഴ്ച വൈദ്യരില്ലെന്നു.പിന്നല്ലേ നീ വരുന്നുണ്ടെന്നു വിളിച്ച് പറഞ്ഞത്.അപ്പൊ തീരുമാനങ്ങളൊക്കെ ആകെ തകിടം മറിഞ്ഞു. “…
“…അയ്യോ ഞാനറിഞ്ഞില്ലല്ലോ അമ്മെ .എന്നോടൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ വേറെ ഏതേലും ദിവസം വരുമായിരുന്നല്ലോ . “…
“…ആ അതുവേണ്ടെന്നു അച്ഛനാ പറഞ്ഞത് “…
“…നിന്നെ ചികിൽസിച്ചു കൊണ്ടിരിക്കുവാണെന്നും മരുന്ന് അന്നവൾ വന്ന ദിവസം
💬 Comments
View all comments