Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]
മുതലാണ് കൊടുക്കാൻ തുടങ്ങിയതെന്നും മരുന്ന് മുടങ്ങിയാൽ പിന്നെ ഒന്നിൽ നിന്നും തുടങ്ങെണ്ടി വരും.ഇപ്പൊത്തന്നെ രണ്ട് മാസം കഴിഞ്ഞു.ഇനി പിന്നോട്ടു പോകാൻ പറ്റില്ല എന്നൊക്കെ.അത് കേട്ടപ്പോ മോളെ ഞാനും കരുതി അതാ നല്ലതെന്നു.നിശ്ചയം ഇന്നൊന്നുമല്ലല്ലോ അടുത്താഴ്ചയല്ലേ.അന്ന് വേണമെങ്കി പോകാം അല്ലെങ്കി അതിനിടക്ക് പോകണമെങ്കി ഒരു ദിവസം ഉച്ച കഴിഞ്ഞിട്ടു പോകാം എന്ന് ഞങ്ങളങ്ങുറപ്പിച്ചു. “…
“…അയ്യോ എനിക്ക് വേണ്ടി അച്ഛനുമമ്മേം “…
“…ഡി ഞങ്ങള് ..ഞങ്ങളുടെ മക്കൾക്ക് വേണ്ടിയല്ലേ ..അപ്പോപ്പിന്നെ ഇതൊന്നുമൊരു കാര്യമല്ല. “…
“…അല്ല എന്നാലും...
'അമ്മയുടെ സ്നേഹത്തിൽ ശ്രീജയുടെ കണ്ണ് നിറഞ്ഞു.എന്നും ഇതുപോലെ തന്നെ കാണണെ എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചു .അവൾ കൂജയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചിട്ടു വീണ്ടും ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞൊണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.അവൾ ഓരോ നിമിഷവും അമ്മയെ കൂടുതൽ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുകയായിരുന്നു.നേരം കുറെ ആയിട്ടും സംസാരം നടക്കുന്നതല്ലാതെ മുന്നിലിരിക്കുന്ന പച്ചക്കറി ഒന്ന് പോലും അരിഞ്ഞിട്ടില്ലെന്നു കണ്ട ശ്രീജ പറഞ്ഞു
“…അമ്മേ അമ്മയിങ്ങോട്ടു മാറിയിരി.ഞാൻ ചെയ്യാം ഇതൊക്കെ അമ്മ ഇച്ചിരി നേരം മാറിയിരിന്നോ “…
“…യ്യോ വേണ്ടെടി മോളെ അല്ലെങ്കി തന്നെ എത്ര നേരത്തേക്കാ.അപ്പുറത്ത് അച്ഛൻ വിളിച്ചാൽ നിനക്ക് പോകണ്ടേ.അത് കഴിഞ്ഞാൽ നീയങ്ങ് പോകും പിന്നെന്തിനാ. “…
“…ഓ അത് സാരമില്ല അമ്മെ ഇച്ചിരി നേരമെങ്കി ഇച്ചിരി നേരം ഞാൻ ചെയ്യാം. “…
ശ്രീജ ഒരു കസേരകൂടി പിടിച്ചിട്ടിരുന്നു കൊണ്ട് സാവിത്രിയുടെ മുന്നിലിരുന്ന പച്ചക്കറിയുടെ പാത്രം വലിച്ചടുപ്പിച്ചു വെച്ചിട്ടു അമ്മയുടെ കയ്യിൽ നിന്നും കത്തിയും പിടിച്ചെടുത്ത് കൊണ്ട് അവൾ കാരറ്റിന്റെ ഒക്കെ തൊലി കളയാൻ തുടങ്ങി.
“…എന്തിനാമ്മേ സാമ്പാറിനാണോ അരിയേണ്ടതു
💬 Comments
View all comments