Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]
ചെറിയ പ്രതീക്ഷ ഉണ്ട് എന്ന്.പക്ഷെ ഒന്നും ആശിക്കാൻ സമയമായിട്ടില്ല കാരണം അവനും കൂടി ഒന്ന് വരാതെ പറയാൻ പറ്റില്ലെന്ന്. “…
“…ഓ എടി പോത്തേ നീ വിളിച്ച് രാജീവിനോട് ലീവെടുത്തിങ്ങ് വരാൻ പറ.ഈ പെണ്ണുങ്ങളുടെ മനസ്സ് പറഞ്ഞാൽ അവർക്കു മനസ്സിലാകില്ല.എത്രയും പെട്ടന്ന് കേറി വരാൻ പറ. ഒരു കുഞ്ഞിനു വേണ്ടിയല്ലേ അതുണ്ടാക്കി തന്നിട്ട് എങ്ങോട്ടാണ്ന്നു വെച്ചാ പൊക്കോ എന്ന് പറ. “…
“…ഞാനതൊക്കെ പറഞ്ഞു പിന്നെ ഗൾഫല്ലെടി തോന്നുംപോലെ വന്നു പോവാനൊന്നും പറ്റില്ലല്ലോ അത് കൊണ്ടായിരിക്കും പോയിട്ടിപ്പോ നാല് മാസമല്ലേ ആയുള്ളൂ പെട്ടെന്ന് ലീവ് കിട്ടില്ലായിരിക്കും. “…
“…ഡീ പോത്തേ ലീവൊക്കെ കിട്ടും അതൊക്കെ വെറുതെ പറയുന്നതാ.എമെര്ജെന്സി ലീവെടുത്ത് വരണം ന്താ അത് പറ്റില്ലെ”…
“…ആ അത് ശരിയാണ് എന്നാലും ലീവ് കിട്ടിയില്ലെങ്കിലൊ”…
“… അത് കിട്ടും ഇപ്പൊ നാല് മാസമായില്ലേ ഒന്നോ രണ്ടോ ദിവസത്തേക്ക് വേണെങ്കിലും കിട്ടും പക്ഷെ സ്വന്തം കാശു മുടക്കി വരേണ്ടി വരും.പെണ്ണെ എന്റെ ചേട്ടന്റെ ഒരു ബന്ധു ഇത് പോലെ രണ്ട് ദിവസത്തിനായി വന്നിട്ടുണ്ട് അറിയോ. “…അവരുടെ വീടും സ്ഥലവും ഹൈവേ വികസനത്തിന് സർക്കാർ എടുത്തപ്പോൾ ചെറിയൊരു കേസായി.പുള്ളിക്കും കൂടി അവകാശമുള്ളതു കൊണ്ട് പുള്ളീടേം കൂടി ഒപ്പു വേണമായിരുന്നു.അങ്ങനെ രണ്ട് ദിവസത്തെ ലീവിന് വന്നു.അതിനടുത്ത ദിവസം വെള്ളി ആയതു കൊണ്ട് മൂന്നു ദിവസം കിട്ടി. “…
“…ഊം അത് കൊള്ളാം പക്ഷെ നമ്മളുദ്ദേശിക്കുന്ന സമയത്ത് വരാനും പോകാനുമുള്ള ടിക്കെറ്റ് ചാർജ്ജ് കൂടുതലാണെങ്കി ഇതൊന്നും നടക്കൂല.ആ എല്ലാം കൂടി ഒന്നിച്ച് വരുവാണെങ്കി നോക്കാം അല്ലെടി. “…
“…ആ നിന്റെ ഗ്രഹനില കൊടുത്തിട്ടു എന്തായി
💬 Comments
View all comments