Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]
നോക്കി വല്ലതും പറഞ്ഞൊ”…
“…ആ അത് പറഞ്ഞില്ലല്ലോ ഡീ അതിന്റെ കാര്യം മറന്നു പോയി.തിരിച്ചു പോരാൻ നേരമാണ് കൊടുത്തതു. “…
“…ആ പഷ്ട് പിന്നെ നിനക്കെന്തായിരുന്നെടി അവിടെ പരിപാടി. “…
“…പെണ്ണെ അതല്ല ഈ ഗ്രഹനിലയുടെ കാര്യമൊക്കെ അങ്ങ് മറന്നു പോയി .അമ്മയുടെ കാര്യം ഓർക്കുമ്പോ ഭയങ്കര വിഷമവും തോന്നും.കഴിഞ്ഞ പ്രാവശ്യം പോലല്ലാരുന്നു അമ്മ.ഒരു വാക്കു കൊണ്ട് പോലും എന്നെ കുത്തി നോവിച്ചില്ല.നല്ല സ്നേഹമായിരുന്നു.ആ ഒരു സന്തോഷത്തിൽ ഞാൻ ഗ്രഹനിലയുടെ കാര്യമൊക്കെ അങ്ങുമറന്നു .വൈകിട്ട് പോരാൻ നേരം ഓട്ടോക്കാരനെ വിളിക്കാൻ ഫോണെടുത്തപ്പോഴാണ് ബാഗിൽ ഗ്രഹനില ഇരിക്കുന്നത് കണ്ടത്. “…
“…ആ അമ്മയെ കുറ്റം പറയാൻ പറ്റില്ലെടി പാവം അവർക്കു ഒരു പേരക്കുട്ടിയെ കൊടുത്താൽ അവരുടെ ജീവിതം തന്നെ മാറും നോക്കിക്കോ. “…
“…അതാടി ഇപ്പൊ എന്റെയും ആഗ്രഹം ഒരു കുഞ്ഞിനെ പ്രസവിച്ചു കൊടുക്കണം പിന്നെ രാജീവേട്ടനെ അവരുടെ മുന്നിൽ കൊണ്ട് നിറുത്തണം.ഇത് രണ്ടും കഴിഞ്ഞിട്ടേ ഉള്ളൂ വേറെ എന്തും”…
“…ഗർഭിണി ആവുന്നതിനെ പറ്റി വല്ലതും പറഞ്ഞൊ ..
“… അച്ഛൻ അങ്ങനെ അങ്ങ് തീർത്തു പറഞ്ഞിട്ടില്ല.പിന്നെ ഇതൊന്നും എടുപിടീന്ന് നടക്കാൻ കടയിലെടുത്ത് വെച്ചിരിക്കുന്ന സാധനമല്ലല്ലോ തോന്നുമ്പോ എടുത്തോണ്ടു പോരാൻ.അതിനു അതിന്റേതായ സമയമെടുക്കുമെന്നും.. പിന്നെ അച്ഛൻ നല്ല ശുഭാപ്തി വിശ്വാസത്തിലാണെന്നൊക്കെ പറഞ്ഞു. “…
“…ആ അതുമതിയെടി നീ ധൃതി പിടിക്കാതെ എല്ലാം ശരിയാകും.രാജീവിനെ വിളിച്ചോ “…
“…ഇല്ല വിളിച്ചിട്ടില്ല ഞാനിച്ചിരി കഞ്ഞിയും പയറും കുക്കറിൽ വെച്ചെക്കുവാടി അത് കഴിക്കുമ്പോഴേക്കും പുള്ളി വിളിക്കുമായിരിക്കും.ആ ടീ കുഞ്ഞെന്തിയെ ടീവി കണ്ടോണ്ടിരിക്കുവാണൊ . “…
“…അയ്യോ ആന്നെടി എപ്പോ തുടങ്ങിയെതെന്നറിയോ നമുക്കെ വേറെ
💬 Comments
View all comments