0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

കുറച്ചെ കാണൂ.ഞാനാദ്യം പോയ അന്ന് പതിനഞ്ചോളം പേരുണ്ടായിരുന്നു.അതിനു ശേഷം പോയപ്പോഴൊക്കെ അത്രയും പേരില്ലായിരുന്നു.ഇനി ഞാൻ ചെല്ലുന്നതിനു മുന്നേ വന്നു പോയതിന്റെ കണക്കൊന്നും എനിക്കറിയില്ല.എന്താ ചേട്ടാ..

…അതല്ലെടി അച്ചനൊ അമ്മയോ എന്നെ കാണുമ്പോ കുരുപൊട്ടി വല്ലോം ചെയ്താലോന്ന് ഒരിതു..

അതു കേട്ട് ശ്രീജ ഉറക്കെ പൊട്ടിച്ചിരിച്ചു

…ഹ്ഹ ഹാ എന്റെ പൊന്നു ചേട്ടാ ചേട്ടന് സ്വന്തം അച്ഛനേം അമ്മയേം അറിയില്ലേ പിന്നെന്താ...

…നിനക്കറിയില്ല അച്ഛനൊക്കെ ദേഷ്യം വന്നാൽ ഭയങ്കരമായി അടിക്കും. …

…ആ അതുശരി ഇത്രേം പേടിയുള്ള ആളെന്തിനാ അവരെ കളഞ്ഞു പോയതു …

…കളഞ്ഞിട്ടു പോയതാണോടി.സാഹചര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ പിന്നെന്താ നീ അങ്ങനെയൊക്കെ സംസാരിക്കുന്നെ…

…ഓ ഞാൻ വെറുതെ പറഞ്ഞതാ ചേട്ടാ.എന്തായാലും ആദ്യം കാണുമ്പോ ചെറിയൊരു തട്ടലും മുട്ടലുമൊക്കെ കാണുമല്ലോ.എന്നാലും പാവങ്ങളാ ചേട്ടാ അമ്മേം അച്ഛനും....ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ ആദ്യമൊക്കെ പെരുമാറിയത് പോലല്ല അമ്മയുടെ ഇപ്പോഴത്തെ പെരുമാറ്റം.സത്യത്തിൽ നേരത്തെ ചെല്ലേണ്ടതായിരുന്നു.ആദ്യം അച്ഛൻ മാത്രമേ എന്റെ പക്ഷം സംസാരിക്കാൻ ഉണ്ടായിരുന്നുള്ളു ഇപ്പൊ അമ്മയാ മുന്നിൽ.അച്ഛൻ പിന്നെ ആ വൈദ്യരുടെ ഗൗരവം വിടാറില്ല.എന്നോട് കാര്യങ്ങൾ മാത്രം ചോദിക്കും അതിനുള്ള മരുന്നും തരും.അത്രേയുള്ളു പുള്ളീടെ പരിപാടി ഒത്തിരി പേർക്ക് ചികിത്സ നടത്തിയിട്ടുള്ള ആല്ലേ അപ്പൊ നമ്മടെ കാര്ര്യം പറഞ്ഞാൽ മാത്രം മതി പുള്ളിക്ക് കാര്യം മനസ്സിലാകും.അതോണ്ട് തൊട്ടും പിടിച്ചുമുള്ള ചികിത്സയില്ല.അതാ പെണ്ണുങ്ങളൊക്കെ ധൈര്യമായിട്ടു വരുന്നത്…

…ഊം അതൊക്കെ ശരിയാ തൊട്ടും പിടിച്ചുമുള്ള പരിശോധന അച്ഛന് പണ്ടേ ഇഷ്ടമില്ല.ആണുങ്ങളാരെങ്കിലും കൂടെ ഉണ്ടെങ്കിലേ പെണ്ണുങ്ങളെ തൊട്ടു പരിശോധിക്കൂ.അത് പോലെ തന്നെയാ അവർക്കു തിരുമ്മലും തടവലൂമൊക്കെ വരുമ്പോ…

…ഊം ശരിയാ ചേട്ടാ അച്ഛനെ ഭയങ്കര വിശ്വാസമാ

💬 Comments

View all comments