0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

എല്ലാർക്കും.ആദ്യ ദിവസം തന്നെ ഞാനതറിഞ്ഞതാ.അവിടെ വന്നിരിക്കുന്നവരുടെ സംസാരത്തിൽ നിന്നും അച്ഛന്റെ മഹിമ ഞാൻ കേട്ട്.പിന്നെ അച്ഛനെ കണ്ടപ്പോൾ ആദ്യം കുറച്ചു ഏടാകൂടങ്ങൾ പറഞ്ഞെങ്കിലും പിന്നെ സമാധാനത്തോടെ എന്റെ പ്രശ്നങ്ങൾ പറഞ്ഞു കൊടുത്തപ്പോ അന്ന് കുറച്ചു മരുന്ന് തന്നു വിട്ടു.അന്ന് ഞാൻ ഫോൺ ചെയ്തപ്പോ പറഞ്ഞില്ലേ ചേട്ടാ അച്ഛൻ ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ ഒരു മരുന്നിൽ എന്റെ പിരീഡ്‌സ് കറക്ടാക്കി എന്ന് .നല്ല കൈപ്പുണ്യം ഉള്ള ആളാ അച്ഛൻ .എനിക്കുറപ്പാ ചേട്ടാ നമുക്കൊരു കുഞ്ഞുണ്ടാകുമെന്നു ..

…ആ അതൊക്കെ ശരിയാവുമെടി ചക്കരെ നീ അതൊന്നും ഓർത്തു ടെന്ഷനടിക്കണ്ട.അതൊക്കെ അതിന്റേതായ സമയമുണ്ട് മോളെ.ആ സമയം വരാതെ നമ്മളെന്തു ചെയ്താലും ഒന്നും നടക്കില്ല…

എന്നും പറഞ്ഞു കൊണ്ട് അയാൾ ഒരു ദോശയെടുത്ത് ചുരുട്ടി സ്റ്റവ്വിൽ തിളച്ചു കൊണ്ടിരുന്ന സാമ്പാറിൽ മുക്കി ചൂടൂ കളഞ്ഞ് തിന്നു.ഇത് കണ്ടു ചേട്ടന്റെ ചക്കരെ വിളിയിൽ രോമാഞ്ചം കൊണ്ട് നിന്ന ശ്രീജ

…യ്യോ എന്താ ചേട്ടാ കറി ആയില്ല ഇനി കടുക് വറുത്തിടണം.അതിലങ്ങനെ മുക്കിത്തിന്നാതെ ഞാൻ വേണമെങ്കി ഒരു കിണ്ണത്തിൽ ഒഴിച്ചു തരാം.

…വേണ്ടെടി ഇങ്ങനെ തിന്നാനല്ലേ രസം.പ്ളേറ്റിലൊക്കെ എടുത്ത് മേശയിൽ വെച്ചു ടേബിൾ മാനേഴ്‌സും നോക്കി തിന്നാൻ ഇത് റിസപ്‌ഷനൊന്നുമല്ലല്ലോ നമ്മുടെ അടുക്കളയല്ലേ നമ്മള് രണ്ട് പേരും മാത്രമല്ലേ ഉള്ളൂ…

…ആ സിദ്ധാന്തങ്ങളൊക്കെ അങ്ങ് അവിടെ വെച്ചാൽ മതി.ഞാൻ കറി വെച്ചത് വൈകിട്ടത്തേക്കും കൂടാ കേട്ടോ.ഇങ്ങനെ എടുത്താൽ വൈകിട്ടാവുമ്പോഴേക്കും വളിക്കും. ..

…എടി എടി ഇപ്പൊ വെച്ച സാമ്പാറിനെക്കാൾ രുചി തലേ ദിവസത്തെ സാമ്പാറിനാ.നമ്മടെ മുളകിട്ടു വെച്ച മീൻകറി പോലെ...

…ആ മീനിന്റെ കാര്യം

💬 Comments

View all comments