0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

…ആ ഡാ മോനെ നിങ്ങളിന്നു പോകുന്നുണ്ടോ

…ആ അമ്മെ വൈകിട്ട് പോണം.നാളെ എനിക്ക് തിരിച്ചു പോകണം നാളെയോ

…അതെ അമ്മെ രണ്ട് ദിവസത്തെ അവധിക്കു വന്നതാ ..

…ങേ രണ്ട് ദിവസത്തേക്കോ അതെന്തിനാ അങ്ങനെ വന്നത്..

അതിനു മറുപടി ഗോവിന്ദൻ ആണ് പറഞ്ഞതു

…അതേടി ഞാൻ പറഞ്ഞിരുന്നില്ലേ ഇനി അവനും കൂടി വന്നെങ്കിലെ ബാക്കി കാര്യങ്ങൾ നടക്കൂ എന്ന്.ഇനിയും അഞ്ചാറു മാസമുണ്ടെന്നു പറഞ്ഞപ്പോ അവള് പറഞ്ഞിട്ടാ രണ്ട് ദിവസത്തേക്ക് ലീവിന് വന്നത്…

…അതെ അമ്മെ വേണമെങ്കി കൂടുതൽ ദിവസത്തേക്ക് നീട്ടാം പക്ഷെ അത് പിന്നെ അടുത്ത ലീവിൽ കുറയും.ഇനി വരുമ്പോ വേണമെങ്കി ഒന്നൊന്നര മാസം എടുക്കാം അതാ…

…അയ്യോ അപ്പൊ നീ നാളെ പോകുമല്ലേ ഞാൻ കരുതി നീ മൂന്നാലു ദിവസം കാണുമെന്നു…

…ഇല്ലമ്മേ ഇതിപ്പോൾ അത്യാവശ്യം ആയതു കൊണ്ട് വന്നതല്ലേ…

…ആ എനിക്ക് മനസ്സിലായെടാ.ഞായറാഴ്ച്ച സുഭദ്രേടെ ഇളയവളുടെ വിവാഹ നിശ്ചയമാണ് ഉച്ചക്കിരുന്നു ഞാനൊന്ന് ഓർത്തു സന്തോഷിച്ചതാ നിനക്കും പങ്കെടുക്കാമല്ലോന്ന്…

…ഏതു സുഭദ്ര കുഞ്ഞമ്മേടെയൊ..

…ആ വാവാച്ചിയുടെ…

…ങേ അവളുടെ കല്യാണമൊക്കെ ആയൊ..

…പിന്നെ എന്നുമെന്നും കൊച്ചു പിള്ളേരായിട്ടിരിക്കാൻ പറ്റുമോ..

….ഊം അത് ശരിയാ പിള്ളേരൊക്കെ പെട്ടന്നങ്ങ് വളർന്നു പോയി…

…ആ നിനക്കങ്ങനൊക്കെ തോന്നും നീ പോയിട്ടിപ്പോ വര്ഷം കുറെ ആയില്ലേ.

…എ അതമ്മേ ഞാൻ

…വേണ്ട ഇനി ഒന്നും വിശദീകരിക്കേണ്ട കാര്യമില്ല.മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പണ്ടുള്ളവര് പറയുന്നത് വെറുതെയല്ല….

…അമ്മെ ഞാൻ എനിക്കങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി.പിന്നെപ്പിന്നെ എനിക്കമ്മയെയും അച്ഛനെയും അഭിമുഖീകരിക്കാൻ വിഷമവും ആയി.അല്ലാതെ നിങ്ങളൊക്കെ കരുതുന്ന പോലെ ആരെയും ഞാൻ കളഞ്ഞിട്ടില്ല.

💬 Comments

View all comments