0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

…ഞാനൊന്നും പറയുന്നില്ല അവനവൻ ചെയ്യുന്നതിന് അവനവൻ തന്നെ അനുഭവിക്കും.എന്തായാലും ഞാൻ നിന്റെ 'അമ്മ ആയതു കൊണ്ട് എനിക്ക് നിന്ന് ശപിക്കാനാവില്ല.പകരം ഈ പെങ്കൊച്ചിനെ ഞാനേതാണ്ടൊക്കെ കൂടുതല് പറഞ്ഞിട്ടുണ്ട് ഇവിടെ ആദ്യമായിട്ട് വന്നപ്പോൾ പോലും കരഞ്ഞൊണ്ടാ അവള് പോയത്.എന്നിട്ടും ആ കൊച്ചെന്നെ അമ്മേന്നും വിളിച്ചോണ്ടാ പിന്നേം കേറി വന്നത്.എന്നിട്ടവള് പറയുകയാ അമ്മയെന്നെ എന്തൊക്കെ പറഞ്ഞാലും അടിച്ചാലും അമ്മയോടെനിക്ക് ദേഷ്യവും പിണക്കവും ഒന്നുമില്ലെന്ന്‌.അതിന്റെ ബുദ്ധി പോലും നിനക്കില്ലാതെ പോയല്ലോടാ…

…അമ്മെ ഞാൻ പിന്നെ എനിക്ക്..

…എന്തായാലും എനിക്കൊരു സന്തോഷമുണ്ട് ചാവുന്നതിനു മുന്നേയെങ്കിലും നിന്നെയൊന്നു കാണാൻ പറ്റിയല്ലോ അത് മതി.അതിലെനിക്ക് എന്റെ മോളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്…

…ആ മതി മതി വേറെ വല്ലോം പറഐഡി സാവിത്രീ .അവൻ നാളെ പോകുന്നെന്നല്ലേ പറഞ്ഞെ .അപ്പൊ അത് വരെ നല്ലതെന്തെങ്കിലും പറഞ്ഞിരിക്കു.കഴിഞ്ഞതൊക്കെ കഴിഞ്ഞു…

ഗോവിന്ദന്റെ ആ സംസാരം ഏറ്റു.പിന്നെയവിടെ ആ കാര്യത്തിൽ ചർച്ചയൊന്നും നടന്നില്ല.അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ശ്രീജ സമയം വൈകിയെന്നു പറഞ്ഞു കൊണ്ടെണീറ്റു.

…അമ്മെ അവിടെ ചെന്നിട്ടു ചേട്ടന് കൊണ്ട് പോകാൻ കുറച്ചു മീനച്ചാറുണ്ടാക്കണം…

…എടി മോളെ എങ്കിലത്‌ നേരത്തെ പറയേണ്ടായിരുന്നോ..

…അയ്യൊ അമ്മെ ഞാനതങ്ങ്‌ മറന്നു പോയി…

അവളുടനെ ഓട്ടോ വിളിച്ചു.വണ്ടി വരുന്നതിനു മുന്നേ ചെറിയൊരു ഒരുക്കം ഒരുങ്ങിയതിനു ശേഷം വണ്ടിക്കായി കാത്തിരുന്നു.സാവിത്രിയുടെ മുഖം ആകെ വാടിയിരിക്കുകയായിരുന്നു.അത് കണ്ട ശ്രീജ ഓടി വന്നു അമ്മയെ കെട്ടി പ്പിടിച്ചു ഉമ്മ കൊടുത്തു അത് കണ്ടു സാവിത്രിയുടെ കണ്ണ് നിറഞ്ഞൊഴുകി.അവനെ കണ്ടു കൊതി തീർന്നില്ല അപ്പോഴേക്കും പോകുവാണൊ

…എൻറെ പൊന്നമ്മേ ഞാൻ അങ്ങനങ്ങ്‌ പുറപ്പെട്ടു പോകുവാണോ.ജോലിക്കായി പോകുവല്ലേ പിന്നെന്താ..

സാവിത്രി കണ്ണീരു തുടച്ചു.രാജീവ്

💬 Comments

View all comments