Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
തന്നെ ഇറങ്ങണം ഓല കാർ പറഞ്ഞിട്ടുണ്ട് ഇപ്പൊ വരും.'അമ്മ വല്ലതും കഴിച്ചോ.
…ഊം കഴിച്ചിട്ടാട്ടി പോന്നത്.അതമ്മേ പതിനൊന്നിനാ വിമാനം ഒരു രണ്ട് മണിക്കൂര് മുമ്പെങ്കിലും അവിടെത്തണം
…അയ്യോ എങ്കി ഇപ്പൊ തന്നെ എട്ടര ആവാറായല്ലോ
…അതാ അമ്മെ പറഞ്ഞെ ഇപ്പൊ തന്നെ ഇറങ്ങണമെന്നു.'അമ്മ വരുന്നില്ലേ...
…ഞാൻ വരണോ
…അമ്മേം കൂടെ വാ ഞാനൊറ്റക്കല്ലേ ഉള്ളൂ.
…ഊം ശരി
താഴെ ഒരു വണ്ടിയുടെ ഹോണടി കേട്ട്.രാജീവ് ജനലിലൂടെ നോക്കി താഴെ ഗേറ്റിനു വെളിയിലൊരു കാർ വന്നു കിടക്കുന്നു
…വണ്ടി വന്നെടി വാ ഇറങ്ങു ….
പിന്നെ ധൃ തി പിടിച്ചു എല്ലാരും കൂടി വീട് പൂട്ടിയിറങ്ങി താഴത്തെ ചേട്ടനോടും കുടുമ്പത്തോടും യാത്ര പറഞ്ഞിട്ടു കാറിൽ കേറി.എയർ പോർട്ടിൽ ചെന്ന് രാജീവ് വീട്ടിലേക്കു വിളിച്ചു അമ്മയോടും അച്ഛനോടും യാത്ര ചോദിച്ചു.ഇടക്ക് ഫോണിൽ ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടപ്പോ ശ്രീജക്കു മനസ്സിലായി അമ്മയുടെ കരച്ചിലായിരിക്കുമെന്നു.
..ആ അമ്മെ ഞാനിനി എവിടെം പോകില്ല .അമ്മക്ക് ഫോണിലിടാൻ ഒരു സിമ്മു അവള് മേടിച്ചോണ്ടു വരും.സമയാസമയങ്ങളിലവളതു ചാര്ജും ചെയ്തു തന്നോളും.പിന്നെ അവളവിടെ വരുമ്പോഴൊക്കെ ഞാൻ വീഡിയോ കാൾ ചെയ്തു വിളിക്കാം കണ്ടു സംസാരിക്കാമല്ലോ ....ഏയ്.. എങ്കി വെക്കുവാ അമ്മെ സമയം ഒത്തിരിയായി......വൈകിയാൽ അകത്തേക്ക് കേറ്റില്ല....
ഫോൺ വെച്ചിട്ടു രാജീവ് ശ്രീജയോടും അമ്മയോടും യാത്ര പറഞ്ഞിട്ടു അകത്തേക്ക് പോയി.അൽപ്പം കഴിഞ്ഞു അകത്ത് നിന്നും ടാറ്റാ കാണിക്കുന്നത് കണ്ടപ്പോ തിരിച്ചും ടാറ്റാ കാണിച്ചിട്ട് 'അമ്മയും ശ്രീജയും കൂടി വണ്ടിക്കാരനെ വീണ്ടും വിളിച്ചു.അതിൽ കേറി തിരികെ വീട്ടിലെത്തി.രാജീവ് പോയെങ്കിലും ശ്രീജയിൽ അതൊരു വലിയ വിരഹദുഃഖമൊന്നും ഉണ്ടാക്കിയില്ല.ഒരു നാല് മണി കഴിഞ്ഞപ്പോൾ ചായ
💬 Comments
View all comments