0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

കുടിച്ചോണ്ടിരുന്നപ്പോൾ ഗൾഫു നമ്പറിൽ നിന്നും ശ്രീജക്കു ഫോൺ വന്നു

…ആ അങ്ങെത്തിയെന്നാ തോന്നുന്നേ അമ്മെ....ഹല്ലോ...

…ആ ഇവിടെ എത്തിയെടി ….

…റൂമിലെത്തിയോ…

…ആ റൂമിലെത്തി.എഞ്ചിനീയറെയും വിളിച്ചു പറഞ്ഞു തിരിച്ചെത്തി എന്ന്.

…ആ ശരി . …

…എങ്കി ശരി വെയ്കുവാടി പിന്നെ വിളിക്കാം.

…ആ ... ഡീ 'അമ്മ പോയോ

…ഇല്ല ഇവിടുണ്ട് ഇനി നാളെ ഞങ്ങള് രണ്ടും കൂടി വീട്ടിലേക്കു പോകാമെന്നു കരുതിയിരിക്കുവാ.മറ്റന്നാൾ അച്ഛനെ കാണാൻ ചെല്ലാൻ പറഞ്ഞിട്ടില്ലേ അപ്പൊ അവിടുന്നാണെങ്കിൽ ബസ്സു പിടിച്ചു പോകാൻ എളുപ്പമാ

…ആ ആണോ എങ്കി അതാ നല്ലതു.ഡീ അമ്മയോടും കൂടെ പറഞ്ഞേക്കണേ ഞാൻ വിളിച്ച കാര്യം…

…ഇവിടെ കേട്ടോണ്ടിരിക്കുവാ ചേട്ടാ ...

…ആണോ ഗുഡ്.എന്ന എടി ഞാൻ വെക്കുവാ …

…ഇനി അച്ചനെ ഒന്ന് വിളിക്കാട്ടേ…

…യ്യ്യോ അച്ഛനെ വിളിക്കാനൊ ……അത് ചേട്ടാ അച്ഛനിപ്പോ ഉച്ചയുറക്കത്തിന്റെ സമയമായിരിക്കും.അതിനിടയിൽ ഫോണിൽ വിളിച്ചാൽ ഭയങ്കര ദേഷ്യമാ. അന്നൊരിക്കൽ എനിക്കബദ്ധം പറ്റിയതാ ഹെന്റെ പൊന്നോ എന്തെല്ലാമാണെന്നറിയോ എന്നെ പറഞ്ഞത്.പിന്നെ ഞാനാണെന്നും എനിക്കറിയില്ലായിരുന്നെനും പറഞ്ഞപ്പോഴേക്കും പെട്ടന്ന് തണുത്ത് ...പിന്നെ സ്നേഹത്തോടാ ഫോൺ വെച്ചത്.അതിനു ശേഷം ഞാൻ ഈ സമയത്തതൊന്നും വിളിക്കില്ല എന്റെ പൊന്നെ എനിക്ക് വയ്യ ചീത്തവിളി കൊള്ളാൻ.ചേട്ടനൊരു കാര്യം ചെയ്യ് വൈകിട്ട് ആറുമണി കഴിഞ്ഞു വിളിച്ചാൽ മതി. …

…ഞായറാഴ്ച്ച തന്നെ അമ്മക്കൊരു സിമ്മ് മേടിച്ചു കൊടുക്കണം.അമ്മയാകുമ്പോ എപ്പോ വേണമെങ്കിലും വിളിക്കാം

…പാവമാ കഷ്ടം ഇപ്പൊ ആ റേഡിയോയും കേട്ടോണ്ടിരിക്കുവായിരിക്കും.

…ആ എങ്കി വൈകിട്ട് വിളിക്കാം നിന്നോട് ചൂടായെങ്കി അതിന്റെ ഡബിളോ ത്രിബിളോ ആയിരിക്കും എന്നോട്.തൽക്കാലം അനങ്ങാതിരിക്കുന്നതാ ബുദ്ധി.എന്തായാലും വൈകിട്ട് വിളിക്കാം എടി

💬 Comments

View all comments