Chapter Title : വൈദ്യന്റെ മരുമകൾ 5 [പോക്കർ ഹാജി] [Climax]
നല്ല വ്യക്തമായി തെളിഞ്ഞു നിൽക്കുന്നത് കണ്ടു അവൾക്ക് .വിശ്വസിക്കാനാകാതെ വീണ്ടും വീണ്ടും നോക്കി.അവസാനം രണ്ട് വരയും നല്ലതു പോലെ തെളിഞ്ഞിരിക്കുന്നു എന്നുള്ള യാഥാർഥ്യം മനസ്സിലാക്കിയപ്പോൾ അവൾക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.ബെഡിലേക്കു കിടന്നവൾ തലയിണയിൽ മുഖമമർത്തി പൊട്ടിപ്പൊട്ടിക്കരഞ്ഞു.ജീവിതത്തത്തിൽ വളരെയേറെ കാത്തിരുന്ന നിമിഷം ...മനസ്സുരുകി മനസ്സുരുകി അവസാനം ദൈവം തന്റെ പ്രാർത്ഥന കേട്ടു. അവസാനമവൾ ഓടിച്ചെന്ന് പെട്ടന്ന് കുളിച്ചിട്ടു വന്ന് നിലവിളക്ക് കത്തിക്കുന്നിടത്ത് വന്നു വിളക്ക് തെളിയിച്ചിട്ടു ദൈവത്തിന്റെ ഫോട്ടോയുടെ മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പി അൽപനേരം നിന്ന് എല്ലാ ദൈവങ്ങളോടും നന്ദി പറഞ്ഞു. പിന്നെ ഫോണെടുത്ത് ഗർഭിണി ആണെന്നുള്ള വിവരം അവൾ ആദ്യം വിളിച്ചു പറഞ്ഞതു അച്ഛനോടായിരുന്നു.ആ വാർത്ത കേട്ട് അയാളുടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു
…മോളെ ഉറപ്പിച്ചോ…
…ഊം ഉറപ്പിച്ചു അച്ചാ… എനിക്കിതുവരെ മെൻസസ് വന്നില്ല.അപ്പൊ ഞാൻ മറ്റേ ടെസ്റ്റു ചെയ്യുന്നതു വാങ്ങി മൂത്രം ടെസ്റ്റു ചെയ്തു നോക്കി….രണ്ടുവര തെളിഞ്ഞു അച്ചാ…ദേ ഇപ്പൊ നോക്കിയതേ ഉള്ളൂ അച്ചാ.അച്ചാ എനിക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യ അച്ചാ.ഞാനിവിടെ ഒറ്റക്കെ ഉള്ളൂ.ആരെങ്കിലും എനിക്കൊരു കൂട്ടിനു ഉണ്ടായിരുന്നെങ്കിൽ… എനിക്ക് വയ്യ അച്ചാ
അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു…
…മോളെ നീ വെറുതെ ഓരോന്ന് ചിന്തിച്ചു ആവേശം കേറി രക്തസമ്മർദ്ധം കൂട്ടരുത് കേട്ടോ.മിതമായിരിക്കാൻ ശ്രമിക്കുക.നീ അമ്മയെ വിളിച്ചു കൂടെ നിറുത്തിക്കൊ ഇല്ലെങ്കിൽ അമ്മയുടെ അടുത്തേക്ക് പൊക്കോ അല്ല വേണ്ട വേണ്ട നീ വെറുതെ യാത്ര ചെയ്യണ്ട അമ്മയെ ഇങ്ങോട്ടു വിളിച്ചാൽ മതി കേട്ടോ. …
…ആ …
….മോളെ ഏറ്റവും അടുത്ത ദിവസം തന്നെ അമ്മയെയും കൂട്ടി ഒരു ഗൈനക്കോളജിസ്റ്റിനെ പോയി കാണണം.സ്കാൻ
💬 Comments
View all comments