0%

Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

പൂട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു.അമ്മയുടെ പുറകെ വന്ന ശ്രീജ ഉമ്മറത്തെ തൂണും ചാരി നിന്നു കൊണ്ട് ചായ കുടിച്ചപ്പോൾ അമ്മ അടുക്കളയിലേക്കു അമ്മയുടെ ചായ എടുക്കാനായി പോയി. അച്ഛൻ കസേരയിലിരുന്നു കൊണ്ട് അവളോട് പറഞ്ഞു

“…ഡീ മോളെ ന്നാ ഈ മരുന്നെടുത്ത് വെച്ചോ.ഇതും കഴിച്ച് കഴിഞ്ഞ് ഞാൻ പറഞ്ഞ തിയതി നോക്കി വന്നാൽ മതി കേട്ടോ. “…

“…ഊം ...അവളതു മേടിച്ചു ബാഗിൽ വെച്ചു.അപ്പോഴേക്കും സാവിത്രിയും അങ്ങോട്ടേക്ക് വന്നു. “…

“…എന്തായി ചേട്ടാ കാര്യങ്ങള് പ്രതീക്ഷ വല്ലതുമുണ്ടോ”…

“…ആ നോക്കാമെടി ഒന്നുമിപ്പോ തീർത്തു പറയാറായിട്ടില്ല.തുടങ്ങിയതല്ല ഉള്ളൂ.ഈ കാര്യങ്ങളൊക്കെ കടയിൽ നിന്ന് സാധനം മേടിക്കുന്ന പോലെ എടുപിടീന്ന് നടക്കത്തില്ലല്ലോ.എന്തായാലും ഞാൻ ഒരു ശുഭാപ്തി വിശ്വാസത്തിലാടി.ഊം വരട്ടെ നമ്മൾ ഇത്രേം കാലം കാത്തിരുന്നില്ലേ ഇനി കുറച്ചും കൂടി കാത്തിരിക്കാം.അന്നും ഇന്നും ഒരു വ്യത്യാസമുണ്ട് അന്ന് നമ്മൾക്ക് പ്രതീക്ഷയില്ലാതെ കാത്തിരുന്നു ഇന്ന് ചെറിയൊരു പ്രതീക്ഷയോടെ കാത്തിരിക്കാമല്ലോ.അല്ലെടി മോളെ”…

അച്ചന്റെ ഓരോ സംസാരവും അവളെ കൂടുതൽ കൂടുതൽ സന്തോഷവതിയാക്കി.ഓരോന്നോർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

“…അച്ചാ അച്ഛൻ ഇങ്ങനൊക്കെ പറയുമ്പോ ഒരു കടലോളം പ്രതീക്ഷയാണ് എന്റെ മനസ്സിൽ.കഴിഞ്ഞ പ്രാവശ്യം വന്നതിനു ശേഷം ഞാൻ അമ്മയുടെ ഭാഗത്ത് നിന്നു ഒരു പാട് ചിന്തിച്ചു.ഒരിക്കലും അമ്മയെ ഞാൻ കുറ്റം പറയില്ല അമ്മക്കെന്നെ എന്ത് വേണമെങ്കിലും ചെയ്യാം വഴക്കു പറയുകയോ അടിക്കുകയോ പിടിക്കുകയോ ചെയ്യാം.ഒരു കുഞ്ഞില്ലാത്തതിന്റെ അതെ വിഷമം അനുഭവിക്കുന്ന ഒരു സ്ത്രീയാണ് അമ്മ.അത് കൊണ്ട് അമ്മയെന്തു പറഞ്ഞാലും ഞാനനുസരിക്കും വഴക്കു പറഞ്ഞാലും ഞാൻ കേൾക്കും.കാരണം ഞാൻ അമ്മയുടെ മോളാണ്. “…

“…അത് കേട്ടപ്പോഴേക്കു സാവിത്രിയുടെ കണ്ണും നിറഞ്ഞു..അവർ നേര്യതിന്റെ തുമ്പ് പിടിച്ച് കണ്ണുനീരൊപ്പി മൂക്ക് പിഴിഞ്ഞു.ആ മതി മതി കരച്ചിലൊക്കെ ...കേട്ടോ ഇതൊന്നും നമ്മളുണ്ടാക്കിയ വിപത്തല്ല അങ്ങനെ അങ്ങനെ നമ്മളിലേക്ക് വന്നടിഞ്ഞതാണ്.ദൈവത്തിനു ഒരിക്കലും ഒരാളെയും നിത്യദുഃഖത്തിലേക്കു തള്ളിവിടാൻ കഴിയില്ല.അതോർത്ത് സമാധാനിക്കു. “…

ഗോവിന്ദൻ ചായ കുടിച്ച ഗ്ലാസ് സാവിത്രിയുടെ കയ്യിൽ കൊടുത്തിട്ടു ആ വിഷയം മാറ്റാനായി പറഞ്ഞു

“…ആ ഡീ നീ ഓട്ടോക്കാരനെ വിളിച്ചോ എപ്പോ വരും.നാലുമണി ആയില്ലേ”…

“…അയ്യൊ ഞാനതു മറന്നു പോയി.ആ ചെക്കൻ വൈകിട്ടും ഓട്ടം വിളിക്കാനായി രാവിലെ

💬 Comments

View all comments