0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

തല നീട്ടി നോക്കിയപ്പോൾ അമ്മയവിടെ അടുപ്പിലിരിക്കുന്ന ചോറ് കലത്തിൽ തവികൊണ്ട് ഇളക്കിയിട്ടു കുറച്ചു കൂടി വെള്ളം ഒഴിക്കുന്ന തിരക്കിലായിരുന്നു.ഉടൻ തന്നെ അവൾ രാജീവിനോട് രഹസ്യമായി കാര്യം പറഞ്ഞിട്ട് കവർ താഴെ വെച്ച് പമ്മിപ്പമ്മി അമ്മയുടെ പുറകിൽ ചെന്നു നിന്നിട്ടു രണ്ട് കയ്യും കൊണ്ട് അമ്മയുടെ കണ്ണ് പൊത്തിപ്പിടിച്ചു

…യോ …ആരാ ……യ്യോ ആരാ

ശ്രീജയുടെ പെട്ടന്നുള്ള പിടിയിൽ സാവിത്രിയമ്മ വെച്ചു പോയെങ്കിലും അത് പ്രതീക്ഷിച്ച ശ്രീജ അവരെ നല്ലോണം പിടിച്ചിരുന്നു.കണ്ണ് കാണാതെ തപ്പിത്തടഞ്ഞു കൊണ്ട് ആകെ അങ്കലാപ്പോടെ അവർ വീണ്ടും ചോദിച്ചു

…ആരാണ് പറ എന്റെ കണ്ണ് വേദനിക്കുന്നു. എടി പറ... എടി ആരാണ്.

ഇത് കേട്ട് താൻ പെണ്ണാണെന്ന് അമ്മക്ക് മനസ്സിലായെന്നു ശ്രീജക്കു മനസ്സിലായി

…അരായിരിക്കും ....ആരായിട്ടാ അമ്മക്ക് തോന്നുന്നേ…

..എടി പറ .. ആരാ ശ്രീജ മോളാണോ…ആണെങ്കി എടി മോളെ കണ്ണ് വേദനിക്കുന്നെടി മോളെ.

…വേദനിച്ചോട്ടെ നല്ലോണം വേദനിച്ചോട്ടെ …

…എന്റെ പൊന്നല്ലെ ..ചക്കരയല്ലേ വിട്..അമ്മയ്ക്ക് വേദനക്കുന്നെടി ..

അമ്മയുടെ ചക്കര വിളി കേട്ട് ശ്രീജ രാജീവിനെ നോക്കി അഭിമാനത്തോടെ ..കേട്ടോ എന്നെ വിളിച്ചത് കേട്ടോ ..എന്ന അർത്ഥത്തിൽ കണ്ണ് കാണിച്ചു

…അമ്മെ ആ വേദന മാറുന്നൊരു മരുന്ന് ഞാൻ കൊണ്ട് വന്നിട്ടുണ്ടല്ലോ.

…എന്തുവാ മരുന്ന് എടി മോളെ ഞാൻ വീഴുമെടി അമ്മേടെ പൊന്നല്ലെ വിട് ഞാനൊന്നിരിക്കട്ടെ

…ആ …അതൊക്കെ ഇരുത്താം …

… എന്നാ ഇരുത്ത് മോളെ അമ്മേടെ പൊന്നല്ലെ ചക്കരയല്ലേ.അല്ല നീ മിനിഞ്ഞാന്നങ്ങോട്ടു പോയതല്ലേ ഉള്ളൂ പിന്നെന്താ പെട്ടന്നിങ്ങ്‌ പൊന്നെ…

…ആ വരേണ്ടി വന്നമ്മേ.അമ്മേടെ എല്ലാ അസുഖത്തിനുമുള്ള മരുന്ന് ഇന്നലെയാ എന്റെ കയ്യിൽ വന്നതു.

…എടി എന്തുവാടി മനുഷ്യനെ പൊട്ടൻ കളിപ്പിക്കുന്നെ .അമ്മച്ചീടെ തങ്കകുടമല്ലെടി നീ കയ്യെടു…

അമ്മയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് ശ്രീജക്കു വല്ലാത്തോരു സ്നേഹവും കരുണയും അമ്മയോട് തോന്നി.ഇതൊക്കെ കേട്ടോ കേട്ടോ എന്ന് അവൾ രാജീവിനെ കണ്ണ് കൊണ്ട് കാണിച്ചു അയാൾക്കും സന്തോഷം അടക്കാനായില്ല.

…അമ്മെ ഞാൻ കയ്യെടുക്കാൻ പോകുവാ 'അമ്മ കണ്ണ് തുറന്നു നോക്ക് ഞാൻ കൊണ്ട് വന്ന മരുന്ന് എങ്ങനുണ്ടെന്നു ...

എന്ന് പറഞ്ഞു കൊണ്ട് അവൾ

💬 Comments

View all comments