Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
അമ്മയുടെ കണ്ണിൽ നിന്നും കയ്യെടുത്തു.കൈ മാറ്റിയെങ്കിലും കണ്ണിലെ ഇരുട്ട് മാറി വെളിച്ചാം വന്നു പരിസരമൊക്കെ ഒന്ന് തെളിഞ്ഞു വന്ന സാവിത്രി ശ്രീജയെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളിക്കൊണ്ടു
…കൊച്ചു കള്ളി ഇപ്പഴും കുട്ടിക്കളി മാറീട്ടില്ല.ഞാനങ്ങ് പേടിച്ചു പോയി.
ഇത് കേട്ട് ശ്രീജാ
…ദേ ഇവിടല്ല.. അങ്ങോട്ടു നോക്ക്…
സാവിത്രി അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ ആകെ ഞെട്ടിപ്പോയി.പെട്ടന്ന് വിശ്വസിക്കാൻ പറ്റാത്തത് പോലെ അവർ ശ്രീജയെ നോക്കി.അമ്മയുടെ കണ്ണിലെ അന്താളിപ്പ് കണ്ടു അവൾക്കു ചിരി വന്നു.തന്റെ മകനാണ് മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലായ അവരുടെ കണ്ണ് നിറഞ്ഞൊഴുകി.'അമ്മ വീഴാതിരിക്കാൻ പെട്ടന്ന് ശ്രീജ അമ്മയെ കേറി പിടിച്ചു.അവരുടെ കരച്ചിൽ കണ്ട ശ്രീജയുടെയും കണ്ണ് നിറഞ്ഞൊഴുകി.ആ അമ്മയുടെ ഇപ്പോഴത്തെ സന്തോഷം എന്തായിരിക്കുമെന്ന് അവൾക്കൂഹിക്കാൻ കഴിഞ്ഞു.രാജീവിനെ അവൾ തലയാട്ടി വിളിച്ചു അടുത്ത് വന്നു നിന്ന അയാൾ അമ്മയുടെ കൈ പിടിച്ചു അമ്മയെ വിളിച്ചു
…അമ്മെ
ആ വിളി കേട്ട് അവർ പെട്ടന്ന് കണ്ണുകൾ തുറന്നു എന്നിട്ടു മുഷ്ടി ചുരുട്ടി അവന്റെ തോളിലും നെഞ്ചിലുമൊക്കെ ഇടിച്ചു
…ടാ എവിടാരുന്നെടാ ഇത്രേം നാളും .. എടാ എവിടാരുന്നെടാ നീ. ഞങ്ങളൊയൊക്കെ മറന്നു നീ എവിടാരുന്നെടാ .സ്വന്തം അച്ഛനേം അമ്മേം നിന്നോടെന്തു തെറ്റാ ചെയ്തത് .ഡാ പറയെടാ ഡാ പറയാൻ.
സാവിത്രി അവനെ അറഞ്ചം പുറഞ്ചം അടിക്കുകയും ഇടിക്കുകയും ചെയ്തു.രാജീവിന് വേദനിച്ചെങ്കിലും അമ്മയുടെ ദേഷ്യം തീരുന്നതു വരെ ആ അടിയും ഇടിയും കൊണ്ട് തല കുനിച്ചു നിന്ന്.എല്ലാം കഴിഞ്ഞു സാവിത്രി അവസാനം രാജീവിന്റെ ദേഹത്തേക്ക് കരഞ്ഞു കൊണ്ട് തളർന്നു വീണു.
…അമ്മെ
രാജീവ് അമ്മയെ താങ്ങിപ്പിടിച്ചു
…അമ്മേ എന്നോട് ക്ഷമിക്കമ്മെ
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ മകനെ നോക്കിയിട്ടു ഇറുകെ പുണർന്നു.ശ്രീജ ആ അമ്മയുടെയും മകന്റെയും പുനസംഗമത്തിലെ സുന്ദര നിമിഷങ്ങൾ നിറകണ്ണുകളോടെ നോക്കി കണ്ടു .ആ അമ്മയുടെ സ്നേഹം വിരഹം ദുഃഖം എല്ലാം അവൾ കണ്ടറിഞ്ഞു .വലിയൊരു അഭിമാന നിമിഷമായിരുന്നു ശ്രീജക്കതു.അവൾ കണ്ണ് തുടച്ചു കൊണ്ട് നിർവൃതിയോടെ അവരെ നോക്കി.സാവിത്രി രാജീവിന്റെ നെറുകയിലും കവിളിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി.
…എന്തായാലും നീ വന്നല്ലോ എനിക്കതു മതി.എന്റെ
💬 Comments
View all comments