0%

Chapter Title : വൈഗമാല [കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 16.3K

അജിത്തിനോടത് ചോദിച്ചത്. 10 വർഷത്തോളമായി ഒറ്റയ്ക്ക് ജീവിച്ചു ജയിച്ച പെണ്ണിന്റെ എല്ലാ ശൗര്യവും അവളുടെയാ വാക്കുകളിൽ കാണാം!. മഹേഷിനെ ഡിവോഴ്സ് ആയതിൽ പിന്നെ ആണും പെണ്ണും ആയുള്ള ഏക സുഹൃത്തു അവളുടെ മകൾ ഭാമയാണ്.

മഴയുടെ തണുപ്പുണ്ടെങ്കിലും വൈഗയ്ക്ക് അജിത്തിന്റെ മുഖത്തുള്ള കോൺഫിഡൻസ് കാണുമ്പോ അവളൊരല്പം വിയർത്തിരുന്നു. ഭാമയ്ക്ക് അജിത്തുമായുള്ള ബന്ധം വൈഗയ്ക്ക് മുൻപേ അറിവുള്ള കാര്യം തന്നെയാണ്, പക്ഷെ രാവിലെ ഓഫീസിലേക്കിറങ്ങാൻ നേരം തന്റെ വീട്ടിൽ കയറി അവളെ പെണ്ണ് ചോദിച്ചതാണ് വൈഗയെ ചൊടിപ്പിച്ചത്.

“ശെരിയാണ്! ഞാനൊരു അനാഥനാണ്, സ്വന്തക്കാരോ ബന്ധുക്കാരോ ആരുമില്ല! പക്ഷെ ….നിങ്ങൾക്കറിയാത്ത ഒന്നുണ്ട്, ഭാമയാണ് എന്നെ തിരഞ്ഞെടുത്തത്, അല്ലാതെ ഞാനല്ല!!!, അവളാണെന്നോടാദ്യമിഷ്ടമെന്ന് പറഞ്ഞതും! അവളുടെ ആഗ്രഹപ്രകാരം തന്നെയാണ് ഞാനിപ്പോ ഇവിടെയിങ്ങനെ നാണം കെട്ടിരിക്കുന്നതും. നിങ്ങവൾക്ക് പണം കൊണ്ട് നൽകുന്ന സൗകര്യങ്ങളെകുറിച്ചെനിക്കറിയില്ല, പക്ഷെ ഒന്നുണ്ട് അവളെയെനിക്ക് ലൈഫ്ലോങ് സന്തോഷിപ്പിക്കാൻ കഴിയും! അതുകൊണ്ടെനിക്ക് നിങ്ങളുടെ ഭീഷണിയൊന്നുമെൽക്കില്ല! നിങ്ങളിനി സമ്മതിച്ചാലും ഇല്ലേങ്കിലും ഞാൻ ഭാമയെ കെട്ടും. പിന്നെ ഇവിടെ വന്നു സംസാരിക്കാനുള്ള കാര്യം, അത് നിങ്ങളെ തനിച്ചാക്കാൻ അവൾക്കോ എനിക്കോ ആഗ്രഹങ്ങളൊന്നുമില്ലാത്തോണ്ടാണ്!”

വൈഗയുടെ മുഖത്തേക്ക് നോക്കി ഒട്ടും കൂസാതെ അജിത്തും മറുപടി പറഞ്ഞു. കറുത്ത സോഫയിൽ ചാരാതെ ഇരുന്നു സംസാരിക്കുന്ന അജിത്തിന്റെ പിറകിൽ ഭാമയുണ്ടായിരുന്നു. അജിത്തിനെ കുറിച്ച് ശെരിക്കും അറിയാവുന്ന അവളുടെയുള്ളിൽ പേടിയുണ്ടായിരുന്നു അജിത് എങ്ങാനും അമ്മയോട് തർക്കിച്ചാലോ എന്ന കാര്യം അതിനാൽ ഇന്നലെ തന്നെ ഭാമ അജിത്തിന് താക്കിത് നൽകിയിരുന്നു.

“3 വർഷമായി നമ്മൾ അടുപ്പത്തിലായതുകൊണ്ടോ, പരസ്‌പരം ഇനി അറിയാൻ ബാക്കിയൊന്നുമില്ല എന്നതുകൊണ്ടോ, അമ്മ ഒരു പോസിറ്റീവ് റെസ്പോൺസ് നമുക്ക് തരുമെന്ന് എനിക്ക് തോന്നണില്ല.

💬 Comments

View all comments