Chapter Title : വൈഗമാല [കൊമ്പൻ] [Updated]
ഞാനെന്നും നിന്റെ കൂടെയുണ്ടാകും, അതെന്റെ വാക്കാണ്! ഈയിടെ എനിക്ക് ജോലി കിട്ടിയതിൽ പിന്നെയാണ് അമ്മ അമേരിക്കയിൽ ഉള്ള ശ്യാം അങ്കിളിന്റെ മകന്റെ പ്രൊപ്പോസലുമായി നിർബന്ധിക്കുന്നത് ഞാൻ പറഞ്ഞതല്ലേ. അമ്മെയല്ലാം ഉറപ്പിച്ച മട്ടാണ്, അതോണ്ടാ…പിന്നെ എന്നെ ഇത്രകാലം വളർത്തയത് മാത്രമല്ലലോടാ, ജോലിയിൽ ആയാലും ജീവിതത്തിൽ ആയാലും അമ്മ ആരുടെ മുന്നിലും ഇതുവരെ വിട്ടു കൊടുത്തിട്ടില്ല, വാശിക്കാരിയാണ്…. അതുകൊണ്ട് എന്ത് പറഞ്ഞാലും നീ തിരിച്ചൊന്നും പറയാൻ നിൽക്കല്ലേ മുത്തേ.”
അജിത് തന്റെ വീട്ടിൽ, തന്റെ മുന്നിലിരുന്നു കൊണ്ട് മകളെ വിളിച്ചിരിക്കുമെന്നു ഭീഷണി പെടുത്തുന്നപോലെയാണ് അവൾക്ക് തോന്നിയത്. കരളുറപ്പുള്ള നെഞ്ചിൽ നിന്നും ഉയരുന്ന മിടിപ്പ് വൈഗയ്ക്ക് തിരിച്ചറിയാമായിരുന്നു. എങ്കിൽപ്പോലും അവളുടെ വാശി ഇരുവരുടെയും പ്രേമത്തിന് മുന്നിൽ വിലങ്ങു തടിയായി.
“ഇറങ്ങടാ എന്റെ വീട്ടിൽ നിന്ന്…ഇനി മേലിൽ എന്റെ ഭാമയെ നീ കണ്ടു എന്നറിഞ്ഞാൽ!!!!!!!” വൈഗ സോഫയിൽ നിന്നും എണീറ്റുകൊണ്ട് അജിത്തിനോട് വിരൽചൂണ്ടി. ഭാമ തന്റെ അമ്മയുടെ മുഖത്തേക്ക് പേടിയോടെ നോക്കുമ്പോ വൈഗയുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു. അജിത് പക്ഷെ ഒട്ടും പേടിക്കാതെ വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യണ്ട എന്ന മട്ടിൽ ഭാമയെ പോലും നോക്കാൻ നിന്നില്ല, ഭാമ പിറകെ നിന്ന് അവനെ വിളിക്കുന്നുണ്ടായിരുന്നു.
അജിത് പക്ഷെ വീട്ടിൽ നിന്നുമിറങ്ങി കലിപ്പോടെ കറുത്ത ഹിമാലയൻ ബുള്ളറ്റിന്റെ കിക്കർ ആഞ്ഞടിച്ചു. വീടിന്റെ പടി കടന്നവന്നിറങ്ങിയതും ഭാമ തന്റെയമ്മ വൈഗയുടെ മുഖത്തേക്ക് നോക്കി കരഞ്ഞുകൊണ്ട് അവളുടെ ബെഡ്‌റൂമിലേക്കോടി. കതകടച്ചുകൊണ്ട് അവൾ ബെഡ്റൂമിലേക്ക് കമിഴ്ന്നു വീണു.
സോഫയിൽ കഴുത്തു ചേർത്തുകൊണ്ട് റൂഫിലേക്ക് നോക്കുമ്പോ വൈഗയുടെ മനസ് ചുഴിയിൽ പെട്ട വഞ്ചി കണക്കെ നിലയില്ലാതെ എങ്ങോ
💬 Comments
View all comments