0%

Chapter Title : വൈഗമാല [കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 16.3K

ജോലിചെയ്യുന്ന ഒരു പെൺകുട്ടിയുടെ ടു വീലറിൽ വീട്ടിലേക്ക് വരികയായിരിന്നു. ആകസ്മികമായി അവരുടെ നേരെ ഒരു ജീപ്പ് പാഞ്ഞു വന്നതും വണ്ടി ഓടിച്ചുരുന്ന അവൾ വെട്ടിച്ചു ഫലമായി റോഡരികിൽ വീണു. ഭാമയുടെ കൈക്ക് ചെറിയ പൊട്ടലുണ്ടായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഫ്രാക്ച്ചർ ഇല്ലെങ്കിലും മുറിവ് ആഴത്തിൽ ഉള്ളതുകൊണ്ട് രണ്ടാഴ്ച ബെഡ്‌റെസ്റ് വേണമെന്നും പറഞ്ഞു. അജിത്തും അതിനാൽ കുറച്ചു ദിവസം ലീവ് എടുത്തിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം വൈഗയുടെ ജോലിസംബന്ധമായ ഒരു കാര്യത്തിനു വേണ്ടി അജിത്തും വൈഗയോടൊപ്പം പോകേണ്ടിവന്നു. അജിത്തായിരുന്നു കാറോടിച്ചത്, കുറച്ചു കാലം കൊണ്ട് തന്നെ തന്നെക്കാളും നന്നായി ഡ്രൈവ് ചെയ്യുന്ന അജിത്തിനെ ആരാധനയോടെ ആ കരിമിഴി കണ്ണുകൾ നോക്കിയിരുന്നുപോയി. അവളെന്നു വീതിയുള്ള ബോർഡറുള്ള അതിൽ നിറയെ ചിത്രപ്പണികൾ ഉള്ള ചുവന്ന സാരിയായിരുന്നു ഉടുത്തിരുന്നത്, മുടി പോണിടെയ്ൽ പോലെ കെട്ടിവെച്ചിരുന്നു. കയ്യില് കുപ്പിവളകളും ഉണ്ടായിരുന്നു, സാംസങിന്റെ ഫ്ളിപ് ഫോണും പിടിച്ചുകൊണ്ട് വൈഗ മുന്നിൽ തന്നെയിരുന്നു, ഇടക്ക് ഫോണിലും ഇടക്ക് അജിത്തിന്റെ മുഖത്തുമായിരുന്നു അവളുടെ നോട്ടം.

അജിത്തിന്റെ കൂടെ ജോലി ചെയുന്ന ആളുടെ അച്ഛന്റെ കേസാണ്. വൈഗ ഒരു അഡ്വക്കേറ്റ് കൂടി ആയതുകൊണ്ടാണ് അജിത് ആ കേസ് വൈഗയോട് നോക്കാൻ പറ്റുമോ എന്ന് നിർദേശിച്ചത്. വൈഗ ആ കേസ് ഏറ്റെടുത്തു. സംഭവം കൈക്കൂലി വാങ്ങിയിട്ട് സസ്‌പെൻഡ് ആ കേസ് ആയിരുന്നു അത്. കേസിന്റെ ഒരു പ്രധാന സാക്ഷിയെ കാണാൻ വേണ്ടി അയാളുടെ അടുത്തേക്ക് പോകണമായിരുന്നു. അജിത് ഫ്രീ ആണെങ്കിൽ കൂടെ ഒന്ന് വരാൻ വൈഗയും അജിത്തിനോട് റിക്വസ്റ്റ് ചെയ്തു. കുണ്ടന്നൂർ ആയിരുന്നു അയാളുടെ ഫ്ലാറ്റ്. റോഡരികിൽ നിന്നും ഒത്തിരി ഉള്ളിലേക്ക് പോകണമായിരുന്നു.

💬 Comments

View all comments