Chapter Title : വൈഗമാല [കൊമ്പൻ] [Updated]
ഫ്ലാറ്റിന്റെ മുൻവശത്തുള്ള വയലറ്റ് പൂക്കൾ നിറഞ്ഞ ജക്കാരണ്ട മരച്ചോടു വരെ അവരൊന്നും സംസാരിച്ചില്ല.
“പറയൂ…” വൈഗയുടെ ഭാവമാറ്റം എന്തിനെന്ന് അറിയാത്തതു കൊണ്ട് അജിത് തന്നെ കാറിൽ ചാരി നിൽക്കുന്ന വൈഗയോട് സമ്സരിച്ചു തുടങ്ങി. ഇളം കാറ്റിൽ വൈഗയുടെ മുടിയിഴകൾ പാറിപറക്കുമ്പോ അവളതു വലം കൈകൊണ്ട് ഒപ്പിവെച്ചു. അജിത്തിന്റെ വിരലിനിടയിലെ സിഗരറ്റു കണ്ടതും വൈഗ സംസാരിച്ചു തുടങ്ങി.
“സ്‌മോക്ക് ചെയ്യാറുണ്ടോ?” വൈഗ ഒന്നു ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു.
“ഇല്ല വല്ലപ്പോഴും!”
“അജിത് ….അ....ഭാമ…”
“വേണ്ട, അവളായിട്ട് തുടങ്ങിയത് അവളായിട്ട് തന്നെ അവസാനിപ്പിച്ചു. ഇനിയിതിൽ നിങ്ങൾക്കൊന്നും ചെയ്യാനില്ല!!!” വൈഗയെ സംസാരിക്കാൻ മുഴുമിക്കാതെ അജിത് പറഞ്ഞു.
“എനിക്ക് സമ്മതമാണ്, ഞാനന്ന് അങ്ങനെ പറഞ്ഞതിൽ അജിത്തിനെ വേദനിപ്പിച്ചെങ്കിൽ….സോറി!!!” വൈഗയുടെ മുഖത്ത് ഞെട്ടലായിരുന്നു. പക്ഷെയവൾ അത് കാണിക്കാതെ ബലം പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു. അജിത്തിനെപ്പോഴും വിശ്വസിക്കാനാവുമായിരുന്നില്ല. അവന്റെ കയ്യിലെ കത്തിക്കാതെ വെച്ചിരുന്ന സിഗരറ്റു നിലത്തേക്ക് വീണു. അവന്റെ മുഖത്ത് ഭാവ വ്യത്യാസമൊന്നും കാണാതായപ്പോൾ വൈഗ ഒരു പടികൂടി താഴെയിറങ്ങി. മനസുകൊണ്ട് അവൾ കീഴടങ്ങിയിരുന്നു.
“പ്ലീസ്…അതെല്ലാം മറക്കണം!”
“ഞാനത് മറന്നിട്ടൊന്നുമില്ല! എന്നോട് നിനക്കാരുമില്ലേ എന്നൊന്നും ഇതുവരെയാരും ചോദിച്ചിട്ടില്ല!”
“ശെരി മറക്കാൻ ഞ്ഞാനെന്താ ചെയ്യണ്ടേ…”
“ഒന്നും ചെയ്യണ്ട!!” അജിത് തിരികെ നടക്കാൻ തുടങ്ങിയതും വൈഗ അവന്റെ കൈപിടിച്ചു. ഫ്ലാറ്റിന്റെ മുകളിലെ ബാൽക്കണിയിൽ നിന്നും അജിത്തിന്റെ റൂം മേറ്റ് എല്ലാരും അത് കണ്ടു മൂക്കത്തു വിരൽവെച്ചുപോയി.
“മര്യാദക്ക് എന്റെ മോളെ കെട്ടിക്കോ!!!” അതുവരെ ബലം പിടിച്ചു നിന്നിരുന്ന അജിത്തിന്റെ മുഖത്തു ചിരി വിടർന്നതും, വൈഗയും ഒപ്പം ചിരിച്ചു.
“പോട്ടെ! ഓഫീസിൽ ഇച്ചിരി പണിയുണ്ട്, അജിത് ഇന്ന് ലീവാണോ…”
“ഉച്ചയ്ക്ക് ശേഷം!”
💬 Comments
View all comments