Chapter Title : വൈഗമാല [കൊമ്പൻ] [Updated]
നിലയ്ക്കും വിലയ്ക്കുമുള്ള ജോലിയല്ല! അതുപോട്ടെ സ്വന്തമായിട്ട് വീട് ഇല്ല. സ്‌ഥലം വാങ്ങിച്ചിട്ടിട്ടുണ്ടെന്നു മകൾ പറഞ്ഞിട്ടുണ്ട്.
എല്ലാം കൂടി ആലോചിച്ചപ്പോൾ വൈഗയുടെ മുഖത്തു അവളോടുതന്നെയുള്ള ദേഷ്യം ഇരമ്പിവന്നു, ഓരോ ദിവസം കഴിയും തോറും ഭാമ അവുടെയുള്ളിലെ നോവ് മറച്ചു പിടിച്ചുകൊണ്ട് വൈഗയോട് ചിരിക്കാൻ ശ്രമിച്ചു. ജോലി കഴിഞ്ഞാലും ഭാമയ്ക്ക് കാമുകനായ അജിത്തുമായി പുറത്തേക്ക് പോകുന്ന പതിവുണ്ടായിരുന്നു പക്ഷെ അമ്മയാഗ്രഹിച്ച ആളെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചശേഷം പിന്നീട് ഭാമ അജിത്തിനെ കണ്ടില്ല. അജിത്തിനും ഭാമയെ മനസ്സിലാക്കാമായിരുന്നു. അവനുമതിനാൽ അവളെ ശല്യം ചെയ്തില്ല! കേരളത്തെ ചില ആമ്പിള്ളേരെ പോലെ മുഖത്ത് ആസിഡൊഴിക്കാനോ കഴുത്തിൽ കത്തിയിറക്കുന്നവനോ ആയിരുന്നില്ല അജിത്! വൈഗ അജിത്തിനെകുറിച്ചു നല്ലപോലെ അന്വേഷിച്ചു, അവനെക്കുറിച്ചു എങ്ങും നല്ല അഭിപ്രയമായിരുന്നു അവൾക്ക് കിട്ടിയത്. അങ്ങനെയൊരു ദിശവസം ഫ്രെണ്ട്സ് ന്റെ കൂടെ ഷെയർ റൂം ചെയ്തു നിൽക്കുന്ന അജിത്തിന്റെ ഫ്ലാറ്റിലേക്ക് അപ്രതീക്ഷിതമായി വൈഗ കടന്നു വന്നു.
“അജിത് ഇല്ലേ.”
“ഉണ്ട് വിളിക്കാം.” ചുണ്ടത്തു സിഗരറ്റും വെച്ചുകൊണ്ട് കത്തിക്കാൻ നിൽക്കുമ്പോഴായിരുന്നു റൂം മീറ്റിന്റെ വിളി. അജിത് വാതിൽക്കലേക്ക് വന്നതും, വൈഗ!
“അജിത് ക്യാൻ യു ഗിവ് മി എ മോമെന്റ്റ്?” അജിത് അവരെ കണ്ടിട്ടും ആശ്ചര്യമൊന്നും തോന്നിയില്ല! ഫ്ലാറ്റിൽ ആയത്‌കൊണ്ട് ടീഷർട്ടും ഷോർട്സും ആയിരുന്നു വേഷം. വൈഗ ചുവന്ന ലെഗ്ഗിൻസും സ്ലിറ്റ് ബ്ലാക്ക് ടോപ്പും! ഒപ്പമൊരു ചുവന്നപൂക്കൾ വിതറിയ ദുപ്പട്ടയും. അജിത്തിന്റെ ഫ്ളാറ്റിൽ കൂടെയുള്ള ഫ്രെണ്ട്സ് വൈഗയുടെ കറുപ്പിച്ചെഴുതിയ കണ്ണിലേക്ക് നോക്കാൻ പേടിയുള്ള പോലെ തോന്നി. എങ്കിലും അവർ ആ സൗന്ദര്യത്തെ ആരാധനയോടെ നോക്കുന്ന നേരം അജിത്തും വൈഗയും പുറത്തെക്കിറങ്ങി. മൂന്നാം നിലയുള്ള മുറിയിൽ നിന്നും
💬 Comments
View all comments