Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
ഉണ്ടായിരുന്നു..
അവിടുത്തെ സാധനങ്ങൾ പാക്ക് ചെയ്തപ്പോൾ ആണ് ഡിസ്ചാർജ് സമ്മറിയിൽ പേരെന്റ്സ് ന്റെ പേരിന്റെ അവിടെ പാർവതി ഹരി എന്ന് കിടക്കുന്നത് കണ്ടത്.
അന്ന് കൊച്ചിനേം കൊണ്ട് ഇവിടെ വന്നപ്പോൾ നേഴ്സ് എന്റെ പേര് ചോതിചിരുന്നു.. അവർക്ക് അറിയില്ലല്ലോ ഞാൻ പെറ്റമ്മ അല്ല പോറ്റമ്മ ആണെന്ന്...
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.. ഞാൻ അവനെ സാറിനെ ഏൽപ്പിച്ച് വീട്ടിലെ ബാക്കി പണികൾ ചെയ്യാനായി പോയി. രണ്ട് ദിവസത്തെ പണികൾ ഉണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു . ഇപ്പോൾ സർ പഴയതിനേക്കാൾ മാറിയിട്ടുണ്ട്.. വൈകുന്നേരം ചായ കുടി ഒകെ ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ്... കൊച്ചിനെ കൊഞ്ചിക്കുന്നതും അവന് വേണ്ടി സർ സമയം കണ്ടെത്തുന്നതും .
അങ്ങനെ സർ കൂടുതൽ സമയവും ഓരോ കാര്യങ്ങളിലും മുഴുകി.. പതിയെ പതിയെ എനിക് സാറിനോടുള്ള അടുപ്പത്തിലും മാറ്റം വന്നു തുടങ്ങി. ഞാൻ സാറിന് യോഗ്യതക്ക് പറ്റിയ ആൾ അല്ല എന്നറിഞ്ഞിട്ടും ഞാൻ എന്തൊക്കയോ മോഹിക്കാൻ തുടങ്ങി.
ഞാൻ സ്വപ്നം കണ്ടപോലെ ഉള്ള ഒരു വ്യക്തി ആയിരുന്നു സർ ....
അന്ന് ഇതുപോലെ ഒരു ദിവസം ചായയും വച്ച് സർ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. അന്ന് ആണെങ്കിൽ സർ നല്ല മടുത്ത് ആണ് വന്നത്..
വന്ന പാടെ ഞാൻ കൊടുത്ത ചായയും കുടിച്ചു പുള്ളി സെറ്റിയിലേക്കു തല വച്ചു പതിയെ ചാരി കിടന്നു..
"സർ എന്തു പറ്റി നല്ല സുഖമില്ലെ"
"ഓഫീസിൽ നല്ല ജോലി ആയിരുന്നു മടുത്തു. ചെറിയ ഒരു തലവേദന എടുക്കുന്നുണ്ട്"
"സർ ഹോസ്പിറ്റലിൽ പോണോ"
"ഹെ അതിന്റെ ആവിശ്യം ഇല്ല
💬 Comments
View all comments