Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
നിച്ചു കുട്ടാ"
അവനെ കൊഞ്ചിച്ചു കൊണ്ട് ചോതിച്ചു സാറിനെ നോക്കി" സർ ചിരിച്ചു കൊണ്ട് തലയാട്ടി. . അങ്ങനെ ഞങ്ങൾ ആദ്യം ഒരു മാളിലേക്ക് ആണ് പോയത്.
അവിടെ ചെന്ന് ഞങ്ങൾ കൊച്ചിൻ കുറച്ച് ഡ്രെസ്സും ടോയ്സും എടുത്തു. പിന്നെ സർ എന്നെ കൊണ്ട് പോയത് ലേഡീസ് സെക്ഷനിലേക്കു ആയിരുന്നു.
എന്നോട് ഡ്രെസ്സ് എടുക്കാൻ പറഞ്ഞു. ഞൻ എനിക് വേണ്ട ,ഉണ്ട് എന്നൊക്കെ പറഞ്ഞിട്ടും സർ സമ്മതിച്ചില്ല... അങ്ങനെ ഞാനും രണ്ട് ചുരിദാർ എടുത്തു.
പക്ഷെ സാറിന്റെ നിർബന്ധത്തിന് വഴങ്ങി ജീൻസും രണ്ട് ടോപ്പും ഒകെ എടുത്തിരുന്നു. ഇതൊക്കെ ഞാൻ ട്രയൽ റൂമിൽ കയറി ഇട്ടു നോക്കി എന്നിട്ട് സാറിനെ വിളിച്ചു കാണിച്ചു.
എല്ലാം എനിക് നല്ല പോലെ ചേരുന്നുണ്ടായിരു. പിന്നെ സാറിന് ഷർട്ട് എടുക്കാൻ പോയി എന്നോട് സെലക്ട് ചെയ്തോളാൻ പറഞ്ഞു. അങ്ങനെ ഞൻ സാറിന് നല്ല രണ്ട് മൂന്ന് ഷർട് എടുത്തുകൊടുത്തു..
സാറിന് ചേരുന്ന കളർ നോക്കി ആണ് ഞാൻ എടുത്തത്. ആ കളർസ് നു പറ്റിയ പാന്റും ഞൻ സാറിനെ കൊണ്ട് പറഞ്ഞ് എടുപ്പിച്ചു..
എന്റെ ഈ പ്രവർത്തികൾ സർ ആസ്വദിച്ചിരുന്നു. .. അങ്ങനെ അവിടെ നിന്ന് ഇറങ്ങിയപ്പോൾ തന്നേ ഉച്ച കഴിഞ്ഞിരുന്നു. നേരെ പോയി ഫുഡും കഴിച്ചു..
വീട്ടിലോട്ട് പോകും എന്നാണ് ഞാൻ ഓർത്തത് എന്നാൽ സർ ഞങ്ങളെ കൊണ്ട് പോയത് ബീച്ചിലെക്ക് ആരുന്നു... അവിടെ പോയി കുറേ നേരം കാറ്റും കൊണ്ട് ഇരുന്നു വെയിൽ ഒന്ന് മാറി കഴിഞ്ഞപ്പോൾ സർ കൊച്ചിനേം കൊണ്ട് നേരെ വെള്ളത്തിലേക്ക് ഇറങ്ങി അവനെ പിടിച്ചു
💬 Comments
View all comments