Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
ചോതിച്ചിട്ട് ഡോർ തുറക്കേണ്ടത് ആരുന്നു.."
"അത് കുഴപ്പം ഇല്ല സർ ഇങ് തന്നോളൂ"
സർ മേടിച്ച ഉള്ളി വട എനിക് തന്നു.. പിന്നെ വണ്ടി എടുത്ത് വീട്ടിലോട്ട് വിട്ടു... പിന്നെ ഒന്നും
നടന്നിട്ടില്ലാത്ത പോലെ ഞാൻ അങ്ങോട്ട് പെരുമാറി. അപ്പോളേക്കും സാറും നോർമൽ ആയി...
അങ്ങനെ സാറിന്റെ പിറന്നാൽ ദിവസം എത്തി..
"പാർവതി ഇങ്ങോട്ട് ഒന്നു വരാമോ"
സാറിന്റെ ചോദ്യം കേട്ടാണ് ഞാൻ ഹാളിലേക്കു വന്നത് നോക്കുമ്പോൾ ഞൻ എടുത്തുകൊടുത്ത സെലക്ട് ചെയ്ത ഡ്രെസ്സ് ആണ് ഇട്ടിരിക്കുന്നത്. പക്ഷെ പിറന്നാൾ ആണെന്ന് പുള്ളി പറഞ്ഞിട്ടില്ല..
"അഹ് ഹാ കൊള്ളാം സൂപ്പർ ആയിട്ടുണ്ട്.
സാറിന് നല്ല പോലെ ചേരുന്നുണ്ട്.അല്ല ഇന്ന് എന്തുപറ്റി ഇതിട്ടേ"..
" സെലക്ട് ചെയ്ത ആൾ ഒട്ടും മോശമല്ലല്ലോ..
പിന്നെ ഇത് ഇടണം എന്ന് തോന്നി അപ്പോ ഇട്ടത് ആണ്. എന്നാൽ ഞാൻ പോട്ടെ വൈകുന്നേരം കാണം. "
അതും പറഞ്ഞു സർ വെളിയിലോട്ട് ഇറങ്ങി.
"കള്ളൻ എന്നാലും ഇന്ന് പിറന്നാൾ ആണെന്ന് പറയരുത്. വല്ലാത്ത സ്വഭാവം തന്നെ ഈ ആണുങ്ങളുടെ". ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു.
സാറ് പോകുന്നതും നോക്കി ഞാൻ വതിലിനടുത്തു നിന്നു. വണ്ടിയിൽ കയറി കഴിഞ്ഞ് എനിക്ക് ഒരു ടാറ്റായ തന്നിട്ടാണ് കഷി പോയത്.. അറിയാതെ തന്നേ ഒരു ഭാര്യ ഭർതൃ ബന്ധത്തിലേക്ക് ഞങ്ങൾ മാറുകയായിരുന്നു.
അങ്ങനെ ബ് ഡേ ആഘോഷിക്കാൻ വേണ്ടി ഞാൻ ഓൺലൈനിൽ ഒരു കേക്ക് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു.. അങ്ങനെ വൈകുന്നേരം സർ വരാൻ വേണ്ടി ഞാൻ കാത്തിരുന്നു.
അങ്ങനെ സർ വന്നു വണ്ടി പോർച്ചിലേക്ക് ഇട്ടപ്പോൾ തന്നെ
💬 Comments
View all comments