Chapter Title : വൈകി വന്ന സന്ധ്യ [Neethu]
മോഹം കൊണ്ട് അജയ് സിനിമയിൽ ആര്ട്ട് വിഭാഗത്തിൽ ആണ് ...
ശാസ്ത്രീയമായി ചിത്രകല അഭ്യസിക്കുന്നുമുണ്ട് ...
'അമ്മ
ഹമ്
എനിക്കൊരു കാര്യം പറയാനുണ്ട്
പറഞ്ഞോ
അമ്മ എനിക്കൊരു പെൺകുട്ടിയെ
പെൺകുട്ടിയെ
'അമ്മ അത്
വല്യ പട്ടാളക്കാരൻ ആണ് ....എന്തിനാടാ ഇങ്ങനെ പേടിക്കുന്നെ
അതല്ല 'അമ്മ
മോന് ആരെവേണമെങ്കിലും കല്യാണം കഴിക്കാം അമ്മക്ക് സമ്മതം മാത്രമേ ഉള്ളു ...പോരെ
'അമ്മ ഞെട്ടിച്ചല്ലോ
അമ്മയുടെ അനുഭവം ആണ് മോനെ ...
അതൊക്കെ കഴിഞ്ഞ കാര്യമാ അല്ലെ
ഹ്മ്മ് ആരാ കക്ഷി
എന്റെ ജൂനിയർ ആയിരുന്ന കുട്ടിയ
എന്ത് ചെയുന്നു
അങ്ങനെ പ്രതേകിച്ചൊന്നും ചെയ്യാനില്ല ..ഡിഗ്രി ഫൈൽ ആയി
ആഹാ ...നല്ലകുട്ടി ആണലോ
കളിയാക്കാതെ ...എല്ലാരും ഒരുപോലെ ആവുമോ
ഇല്ല നീ പറ
അഞ്ജന എന്ന പേര് ...എനിക്ക് അത്രക്കിഷ്ട
അത്രക്കിഷ്ട്ടാണെങ്കിൽ പോയി പെണ്ണ് ചോദിക്ക്
'അമ്മ വരില്ലേ കൂടെ
നീ ഏതേലും ഫ്രെണ്ട്സിനെ കൂട്ടി പോടാ
'അമ്മ കണ്ടു ഇഷ്ട്ടാവാണ്ട് എങ്ങനാ
എനിക്കിഷ്ട്ടായില്ലെങ്കിൽ എന്റെ പൊന്നുമോൻ വേണ്ടാന്ന് വെക്കോ
ഓ ഈ 'അമ്മ ...വരോ
വരാടാ .....ചെക്കാ
ഞാൻ ലീവ് കഴിഞ്ഞു പോവുമ്പോഴേക്കും ഒരു തീരുമാനം ആക്കണം
എന്താ ഇത്ര ധൃതി
വേറാരെങ്കിലും കൊണ്ടോയലോ
ഹ്മ്മ് എന്ന ഈ സൺഡേ പോവാം
അമ്മയെയും അനിയൻ അജയിനെയും കൂട്ടി അഞ്ജനയെ പെണ്ണ് കാണാൻ സഞ്ജയ് അവളുടെ വീട്ടിലേക്ക് ചെന്ന്..അഞ്ജനയുടെ അമ്മക്ക് കാര്യങ്ങൾ അറിയാമായിരുന്നു ...സഞ്ജയ് നല്ലപയ്യൻ ആയതിനാലും നല്ല ജോലിയും വിദ്യാഭ്യാസവും ഒക്കെ ഉള്ളതിനാലും അവർ എതിർത്തൊന്നും പറഞ്ഞില്ല ...
വരൂ ...കയറി ഇരിക്കൂ
സന്തോഷത്തോടെ അവരെ വരവേറ്റു അകത്തേക്ക് ക്ഷണിച്ചു
💬 Comments
View all comments