Chapter Title : വൈകിവന്ന അമ്മ വസന്തം 5 [Benjamin Louis]
അല്പം ഇടറിയാ ശബ്ദതോടെ അവർ പറഞ്ഞു ഞങ്ങൾ അടുത്ത ഫ്ലൈറ്റിൽ തന്നെ അങ്ങോട്ട് കയറാം...
അത് കേട്ട് ഞാൻ ഫോൺ വെക്കാൻ തുടങ്ങി... അപ്പോ അവർ ചോദിച്ചു അവന്റെ ഭാര്യ ഉണ്ടോ അവിടെ??
ആ ഉണ്ട്.. ഞാൻ പറഞ്ഞു..
ഞങ്ങൾ അവിടെ വരുമ്പോ.. അവൾ അവിടെ ഉണ്ടാവരുതെന്ന് അവളോട് ഒന്ന് പറയണം..
ഞാൻ ശെരി എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു...
ഞാൻ ഇത് ഇനി അമ്മയോട് എങ്ങിനെ പറയും...
അവസാനം ഞാൻ അമ്മയോട് അത് പറഞ്ഞു.. അത് കേട്ടതും അമ്മ എന്നെ കെട്ടിപിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു....
അവർ ലണ്ടനിൽ നിന്ന് എത്താനുള്ള സമയം അടുത്തപ്പോൾ... ഞാനും അമ്മയും ആനന്ദിനെ അവസാനമായി കണ്ട് ദുബായിലേക്ക് യാത്രയായി...
അമ്മയോട് അവർ അവിടെ നിൽക്കരുത് എന്ന് പറഞ്ഞത് എന്ത്കൊണ്ടായിരിക്കും.. അമ്മയോട് അത് ഇപ്പൊ ചോദിക്കുന്നത് ശെരിയെല്ലാ ഞാൻ മനസ്സിൽ പറഞ്ഞു...
ദുബായിലേക്കുള്ള യാത്രയിൽ അമ്മ കരച്ചിൽ നിർത്തിയതെ ഇല്ലാ.. ഞങ്ങൾ അങ്ങിനെ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തി...
അമ്മ നേരെ അമ്മയുടെ റൂമിൽ കയറി വാതിൽ അടച്ചു... എനിക്ക് എന്താ ചെയേണ്ടത് എന്ന് ഒരു പിടിയുമില്ല.. ഞാൻ ഒന്നും അറിയാതെ സോഫയിൽ ഇരുന്നു...
അമ്മ കുറെ നേരമായി റൂമിൽ.. വാതിൽ പോലും തുറന്നിട്ടില്ല.. എനിക് പേടിയായി ഇനി അമ്മ... ഞാൻ വാതിലിൽ തട്ടി നന്നായി വിളിച്ചു... അമ്മ വിളികേട്ടു..
അമ്മേ വാതിൽ തുറക്ക്... എന്തെങ്കിലും കഴിക്ക് കുറെ നേരമയില്ലേ ഇങ്ങനെ കിടക്കുന്നു... ഞാൻ പറഞ്ഞു..
എനിക് ഒന്നും വേണ്ട.. അമ്മ പറഞ്ഞു..
എന്നാൽ വാതിൽ തുറക്ക് ഒറ്റയ്ക്ക് കിടക്കേണ്ട... ഞാനും വരാം.. ഞാൻ പറഞ്ഞു..
അമ്മ കരഞ്ഞുകൊണ്ട് ഉറക്കെ പറഞ്ഞു.. എന്നെ ശല്യപെടുത്തല്ലേ സഞ്ജു... ഞാൻ ഒന്ന് ഒറ്റയ്ക്ക് കിടന്നോട്ടെ..
ഞാൻ പിന്നെ അമ്മയെ വിളിച്ചില്ലാ... ഞാൻ പോയി എന്റെ റൂമിൽ കിടന്നു.. കിടന്നാൽ എനിക്കും ഉറക്കം കിട്ടില്ല എന്ന് ഉറപ്പായിരുന്നു... വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാൻ വെറുതെ കിടന്നു...കണ്ണ് അടകുമ്പോൾ ആനന്ദിന്റെ ഓർമ്മകൾ ഇങ്ങനെ വരുവോ... പക്ഷെ എങ്ങിനെയൊക്കെയോ ഞാൻ മയങ്ങി പോയി...
ഞാൻ ഞെട്ടി എഴുന്നേറ്റു.. സമയം
💬 Comments
View all comments