Chapter Title : വൈറൽ ആയ കുറിപ്പ്
സ്ത്രീ എനിക്ക് പരിചിത ആയിരുന്നു. സ്വതന്ത്രയായ അംബികാ മാഡം.പക്ഷേ കൂടെയുണ്ടായിരുന്നത് അവരുടെ ഭര്‍ത്താവ് വക്കീല്‍ സാര്‍ ആയിരുന്നില്ല..കണ്ണിലുടക്കിയ കാഴ്ച മായിച്ചു കളഞ്ഞ് ഞാന്‍ ധൃതിയില്‍ നടന്നു.
സത്യത്തില്‍ ഇതായിരുന്നോ അവര്‍ പറഞ്ഞ സ്വാതന്ത്ര്യം എന്ന ഒരു ചോദ്യം മാത്രം ബാക്കിയായി. ഇപ്പോള്‍ ഞാന്‍ വീട്ടിലാണ്… കുട്ടികള്‍ ഉറങ്ങി. ഇന്നത്തെ ഈ ഡയറിയും ഞാനിവിടെ എഴുതിത്തീരുകയാണ്.
അതിനു മുന്‍പ് ഒരു കാര്യം… എന്നെ മാത്രമേ വരും നാളുകളിലും ജനം വേശ്യയെന്ന് വിളിക്കൂ.. കാരണം ഞാന്‍ മാത്രമാണ് വേശ്യ… അവര്‍ ഭാര്യയാണ്, അമ്മയാണ്, ഉദ്യോഗസ്ഥരാണ്, വലിയ ആളുകളുടെ ഭാര്യമാരാണ്.. ഞാനാണ് വേശ്യ… ഞാന്‍ മാത്രമാണ് വേശ്യ…!
💬 Comments
View all comments