0%

Chapter Title : വൈരനിര്യാതനം 2 [Master]

Author : Master Read All Parts 2K

എനിക്കിവളെ; അവളുടെ അഹന്ത നിറഞ്ഞ നോട്ടവും നടത്തവും! ഉള്ളിലെ ഉന്മാദം ലവലേശം മുഖത്ത് വരുത്താതെ ദുഃഖം നടിച്ച് ഞാന്‍ എഴുന്നേറ്റു.

“സ്റ്റെഫി...” ഞാന്‍ മൃദുവായ ശബ്ദത്തില്‍ അവളെ വിളിച്ചു. അവള്‍ പക്ഷെ ശിലപോലെ അങ്ങനെതന്നെ നില്‍ക്കുകയായിരുന്നു. “നീയത് കാണേണ്ടായിരുന്നു..ഛെ..എനിക്ക് അബദ്ധം പറ്റിപ്പോയി....” ഉള്ളില്‍ മൃഗീയമായി അട്ടഹസിച്ചുകൊണ്ട് പുറമേ ഞാന്‍ നിരാശ നടിച്ചു.

സ്റ്റെഫി മറുപടി നല്‍കിയില്ല. ഭര്‍ത്താവിനെപ്പറ്റിയുള്ള അവളുടെ എല്ലാ സ്വപ്നങ്ങളും ചിന്തകളും തകര്‍ന്നു തരിപ്പണമായതിന്റെ ഭാവം എനിക്ക് കൂടുതല്‍ ഹരം പകര്‍ന്നു.

“നിന്നോട് ഒരിക്കലും ഞാനിത് പറഞ്ഞില്ല; നിന്റെ ജീവിതം നശിക്കരുതല്ലോ എന്ന് കരുതി. എന്റെ വിവാഹം വേര്‍പിരിയാന്‍ കാരണം അവനായിരുന്നു; നിന്നെ വിവാഹം ചെയ്ത ശേഷവും അവന് അവളുമായി ബന്ധമുണ്ടായിരുന്നു..” കരുതലോടെ ഞാന്‍ പറഞ്ഞു.

സ്റ്റെഫി കണ്ണുകള്‍ തുടച്ചിട്ട് ദുര്‍ബ്ബലയെപ്പോലെ എന്നെ നോക്കി.

“സത്യമാണോ ചേട്ടാ.എന്നെ വിവാഹം ചെയ്ത ശേഷവും?” ഇടറിയ ശബ്ദത്തില്‍ അവള്‍ ചോദിച്ചു.

“സത്യം...നീ ഈ ഫോട്ടോകള്‍ കണ്ടിരുന്നില്ലെങ്കില്‍ ഒരിക്കലും ഞാനിത് പറയുമായിരുന്നില്ല..അവന്‍ എന്നെയും നിന്നെയും വഞ്ചിച്ചു മോളെ....”

അവിശ്വസനീയതയോടെ എന്നെ നോക്കിയ സ്റ്റെഫിയുടെ മനോനിയന്ത്രണം പാടെ തെറ്റി; അവള്‍ പൊട്ടിക്കരഞ്ഞു. കരഞ്ഞുകരഞ്ഞ്‌ അവള്‍ ഭിത്തിയിലൂടെ ഊര്‍ന്നു നിലത്തേക്കിരുന്നു.

“എന്നോടിങ്ങനെ ചെയ്യാന്‍ അയാള്‍ക്കെങ്ങനെ തോന്നി..അയാള്‍ക്ക് വേണ്ടി മാത്രം മനസും ശരീരവും കാത്തുസൂക്ഷിച്ച എന്നോട്..എനിക്കിനി ജീവിക്കണ്ട..എനിക്കിനി ജീവിക്കണ്ട...” അവള്‍ ഉറക്കെയുറക്കെ കരഞ്ഞുകൊണ്ട് പ്രലപിച്ചു. അവസാനം ബോധം പോയത് പോലെ അവള്‍ മലര്‍ന്നു വീണു. ടീഷര്‍ട്ട് മുകളിലേക്ക് തെന്നിമാറി അവളുടെ തുടുത്ത വയറും പൊക്കിളും അനാവൃതമായി. ആ കൊഴുത്ത നഗ്നത കണ്ടപ്പോള്‍ എന്നിലെ മൃഗം വികൃതമായി മുരണ്ടു ചുണ്ടുകള്‍ നക്കി. അവളുടെ ലഹരി പിടിപ്പിക്കുന്ന

💬 Comments

View all comments