0%

Chapter Title : വൈറ്റ്ലഗോണും ഗിരിരാജനും 3 [കിച്ചു✍️]

കിടന്നു കാറി പൊളിച്ചത് ഞാൻ കരുതി പെരക്കു തീ പിടിച്ചെന്ന്..."

കയ്യിലിരുന്ന കൊതുമ്പെടുത്തു എന്റെ നേരെ എറിഞ്ഞും കൊണ്ട് വല്യമ്മ ചൂടായി…

"കുരുത്തം കേട്ട വർത്തമാനമേ വായീന്നു വരൂ… ഈ കക്കാ ഒലത്തിയത് ഇന്നലെ ആ പെണ്ണെടുത്തു ഫ്രിഡ്ജിൽ വെച്ചില്ല വളിച്ചു ഇവിടെയിട്ടാൽ പിന്നെ ഭയങ്കരമായി നാറും നീ ആ തെങ്ങിന്റെ തടത്തിലോട്ടു ഇട്ടേക്കു നല്ല വളമാ..."

വല്യമ്മേടെ കൈയിൽ നിന്നും കക്കാ ഇറച്ചിയുമായി പത്തായപ്പുരയിലേക്കു നടന്ന ഞാൻ ഓർത്തു ശരിക്കും ഞാൻ എന്ത് പാവമാണ് കോഴികളോട് പോലും എന്താ ഒരു സഹാനുഭൂതി...

നിങ്ങളുടെ മുഖത്തെന്താ ഒരു പുച്ഛം..? വളിച്ചതു എടുത്തു കോഴിക്ക് കൊടുക്കുന്ന സഹാനുഭൂതി നിങ്ങൾ ഓരോരുത്തരും കാണിക്കാറുണ്ട് എന്നാവും... ഞാൻ അത് മാത്രമാണോ ചെയ്യുന്നത് വൈറ്റ്‌ലെഗോൺ മുട്ടയിടാൻ മുട്ടുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതിച്ചില്ലേ..?

എന്റെ സ്ഥാനത്തു നിങ്ങൾ വല്ലോം ആരുന്നേൽ ആ കോഴി വയറ്റിൽ മുട്ട പൊട്ടി മരിച്ചാലും കഥ കേൾക്കാതെ അവളെ വിടത്തില്ലാരുന്നു. മിണ്ടാപ്രാണികൾ എന്ന് കരുതുന്ന ഈ കോഴികളോട് ക്രൂരത കാണിക്കുന്ന നിങ്ങൾ ഓരോരുത്തരും പക്ഷെ സൂക്ഷിക്കണം കേട്ടോ…

കാരണം വേൾഡ് ചിക്കൻ അസോസിയേഷൻ ഭാരവാഹികൾ ഏതോ ഒരു ട്രാൻസിലേറ്ററെ സമീപിച്ചു കഴിഞ്ഞു എന്നാണ് അറിഞ്ഞത്, അവരണേൽ ഒരു ജാതി സാധനം… പശുക്കളുടെ അസോസിയേഷന് വേണ്ടിയും അവരാണ് മുന്നിട്ടിറങ്ങിയത്..!

മുല മറക്കാനുള്ള സ്വാതന്ത്ര്യം പശുക്കൾക്കും ഉണ്ടെന്നും, അനുവാദം ഇല്ലാതെ അന്യ പുരുഷന്മാർ മുലയിന്മേൽ പിടിക്കാൻ പാടില്ല, പ്രൊഫഷണൽ കറവക്കാരികൾ ഒക്കെ പെണ്ണുങ്ങൾ മാത്രം മതി… അങ്ങനെ നീണ്ടു പോകുന്നു അവരുടെ ആവശ്യങ്ങൾ.

ഏതോ ഒരു കറവക്കാരൻ രാഘവനെ കുറിച്ച്

💬 Comments

View all comments