Chapter Title : വൈറ്റ്ലഗോണും ഗിരിരാജനും 3 [കിച്ചു✍️]
പുള്ളിക്കാരി എഴുതി നാറ്റിച്ചു കളഞ്ഞത് വായിച്ചു ഇപ്പോൾ ആ നാട്ടിലുള്ള ആളുകൾ ആരും അവരുടെ വീട്ടിൽ കറക്കാൻ അയാളെ വിളിക്കാതെയായി, അതുകൊണ്ടു ഇനി കോഴികളോട് കളിക്കുന്നതും സൂക്ഷിച്ചു വേണം.
മുട്ടയുണ്ടോ എന്നറിയാൻ കോഴിയുടെ ഗുദത്തിൽ കൈ ഇട്ട് നോക്കുന്ന ഒരു പരുപാടി ഉണ്ടല്ലോ… പുള്ളിക്കാരിയെങ്ങാനും അതിനെക്കുറിച്ചു എഴുതി പോയാൽ പിന്നെ പറയണ്ട ആ വിരൽ ഇട്ടയാളുടെ കാര്യം…
അത്രക്കുണ്ട് ഓളുടെ എഴുത്തിന്റെ ഒരു പവർ… വായിക്കുമ്പോൾ നമ്മൾ കരുതും ഇതെന്തോ ഒരു തമാശ കഥ എന്നൊക്കെ, പിന്നെ അണ്ടിയോടടുക്കുമ്പോളാ കാര്യത്തിന്റെ പുളിയറിയുന്നതു...
ആ ടീമാണ് ഈ ചിക്കൻ അസോസിയേഷൻ വക്കാലത്തു ഏറ്റിരിക്കുന്ന കക്ഷി… അവരുടെ ശുദ്ധ ഹാസ്യത്തിൽ ചാലിച്ച എഴുത്തിന്റെ കൂടെ കോഴികളുടെ “മീ ടൂ…” ഹാഷ് ടാഗുകളും ചേർത്ത് അവർ നിങ്ങളെ ലൈംഗികാതിക്രമത്തിന് കോടതി കേറ്റും.
പിന്നെ ഈ കോഴികളുടെ ഒക്കെ പ്രായം പൊതുവെ 18 വയസ്സിൽ താഴെയാണ് എന്ന് പ്രത്യേകം ഓർമ്മിക്കണം, കാരണം വകുപ്പ് പോക്സോ ആണ്… ജാമ്യം പോലും കിട്ടുകേല കേട്ടോ...
എന്തായാലും ഒരു വേള എന്റെ കോഴികൾക്ക് ഈ പറഞ്ഞത് പോലെയുള്ള എന്തെങ്കിലും മനോവിഷമം ഉണ്ടോ എന്ന് ഒന്ന് ചോദിച്ചറിയുന്നതും നല്ലതാണു...
പക്ഷെ മുട്ടയിട്ടു പുറത്തു വന്ന വൈറ്റ്‌ലെഗോണിൻറെ കണ്ണുകൾ ഞാൻ കൊണ്ട് വെച്ചിരിക്കുന്ന കാൽസ്യത്താൽ സമ്പുഷ്ടമായ കക്കായിറച്ചി കണ്ടു നിറഞ്ഞു…
ഇത്രയും സ്നേഹവും കരുണയുമുള്ള എന്റെ വീട്ടിൽ ഒരു കോഴിയായിത്തന്നെ ഇനിയും ഒരു പാട് ജന്മങ്ങൾ ജനിച്ചു, ഒരു പാട് മുട്ടകൾ എനിക്കും കുടുംബത്തിനുമായി തരും എന്ന് ഇടറുന്ന സ്വരത്തിൽ എന്നെ നോക്കി പറഞ്ഞ ശേഷം അവൾ വീണ്ടും ശ്യാമിന്റെയും
💬 Comments
View all comments