Chapter Title : ? വൈശാഖി ? [? ? ? ? ?]
ഹലോ എന്ന് പറഞ്ഞപ്പോൾ ആ കിളി നാദം എന്റെ കാതിലൂടെ നെഞ്ചിലേക്കിറങ്ങി….
“കുട്ടേട്ടാ….”
“ശോ.. നീയെന്നെ അങ്ങനെ വിളിക്കല്ലേ വൈശാഖി…”
അത്രയും സ്വീറ്റ് ആയിട്ട് വിളിക്കുമ്പോ ഇരുകൈകൊണ്ടും ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് നിൽക്കുന്ന വൈശാഖിയുടെ മുഖമാണ് എനിക്ക് മനസ്സിൽ വരിക….യെന്നു ഞാനെങ്ങനെ അവളോട് പറയും…
“എന്താ അങ്ങനെ വിളിച്ചാൽ, എല്ലാരും അങ്ങനെയല്ലേ വിളിക്കുന്നെ…”
“വൈശാഖി, നീയെന്തിനാ ഇന്നലെ എന്റെ കാലിൽ കാല് വെച്ചത്?!! എന്തിനാ കെട്ടിപിടിച്ചത്….???”
“അത് ചോദിയ്ക്കാൻ ആണോ ഇത്രേം കഷ്ടപെട്ടത്?!!
ഇഷ്ടണ്ടായിട്ട്!!!”
“വേണ്ട അങ്ങനെയിപ്പോ ഇഷ്ടപെടണ്ട!” ഞാൻ ഫോൺ വെച്ച് ബേക്കറിയിലേക്ക് നടന്നു. കൗണ്ടറിൽ ഇരിക്കാൻ നേരം വല്യപ്പച്ചൻ മാറിതന്നു.
വൈശാഖി തിരിച്ചൊരു മെസ്സേജ് അയച്ചു. “എന്നെ ഇങ്ങോട്ട് ഇഷ്ടപെടണമെന്നു ഞാൻ പറഞ്ഞില്ലാലോ.”
ഞാൻ വായിച്ചതും വേഗം ആ മെസ്സജ് ഡിലീറ്റ് ചെയ്തു, അത് പണ്ടും എനിക്കുള്ള ശീലമാണ്.
ഞാൻ എന്ത് പറയും അവളോട്, അവളോടുള്ള എന്റെ അപ്രോച് ആണോ കാരണമെന്നു ഞാൻ ആലോചിച്ചു.
“സർ കേക്ക് ഉണ്ടോ!??”
“കേള്ക്കുന്നുണ്ട് പറഞ്ഞോളൂ….. “
“കേൾക്കുന്നുണ്ടോ എന്നല്ല! കേക്ക് ഉണ്ടോ എന്ന്..”
“ആഹ് അകത്തേക്ക് ചെന്നോളു, റൈറ്റ് കോർണർ..” ഞാൻ ചെറുതായിട്ട് ചമ്മി.
എന്തായാലും ഇന്ന് വൈകീട്ട്, കാണാല്ലോ അന്നേരം സംസാരിക്കാം, പക്ഷെ ഇനി എനിക്ക് ഉള്ളിന്റെയുള്ളിൽ അവളോട് പ്രേമമാണോ?!! എനിക്കറിയില്ല…..
വൈകുന്നേരം വരെ ഞാൻ ബേക്കറിയിൽ ഇരുന്നു, ഉച്ചക്ക് കഴിക്കാൻ വല്യപ്പച്ചന്റെ വീട്ടിലാണ് പോകുക. അമ്മച്ചി ഒരു ചെറിയ കട നടത്തുന്നുണ്ട്, ബെഞ്ചും ടേബിളും ഉള്ള സെറ്റപ്പ്. ബീഫ് ബിരിയാണിയും നെയ്ച്ചോറും ബീഫ്കറിയും മാത്രം, അടിപൊളിയാണ് സംഭവം. ഓരോ ദിവസവും ഓരോ ടൈപ്പ്
ബിരിയാണിയാണ്.
💬 Comments
View all comments