0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

അവളിൽ വല്ലാത്ത ഭയമുണ്ട് താനും. സുമി ഇതൊക്കെയറിഞ്ഞാൽ പിന്നെ അവൾക്കും അവളുടെ സ്വന്തം വീട്ടിൽ പോകാൻ പറ്റാത്ത അവസ്‌ഥയാകും! ആലോചിക്കുംമ്പൊ തല പെരുക്കുന്നു….

ഉണർന്നപ്പോൾ ഞാനെല്ലാം തീരുമാനിച്ചിരുന്നു. ഇനി അധികം വിളി വേണ്ട എന്നും, പറ്റിയാൽ വൈശുവിനെ എല്ലാം പറഞ്ഞു മനസിലാക്കണമെന്നും!!!

പക്ഷെ അവളോട് പറയാൻ പെട്ടന്ന് അങ്ങോട്ട് കഴിയുന്നുമില്ല. ഞാൻ ആകെ ഊരാക്കുടുക്കിൽ പെട്ടപോലെയായി. ബേക്കറിയിൽ ഇരുന്നു എല്ലാം ഞാൻ ആലോചിക്കുമ്പോ വൈശു മെസ്സേജ് അയച്ചു. “ഊണ് സമയത്തിനു കഴിക്കണേ കുട്ടേട്ടാ. വിശന്നിരിക്കരുത്!!!”

ഇവൾക്ക് വേറേ ആരേലും സ്നേഹിച്ചൂടാരുന്നോ?!! നാശം പിടിച്ച സീരിയൽ അഭിനയിച്ചതാണിപ്പോ എല്ലാത്തിനും കാരണമെന്നു പ്രാകികൊണ്ട് ഞാൻ വല്യപ്പച്ചനെയും കൂട്ടി കഴിക്കാൻ ചെന്നു….

അതിനു ശേഷം വൈകീട്ട് വൈശു വിളിച്ചാലും ഞാൻ എടുക്കും പക്ഷെ അധികം സംസാരിക്കാൻ നിന്നില്ല എന്നതാണ് സത്യം. സുമിയ്ക്ക് വെറുതെ ടെൻഷൻ കൂട്ടണ്ട എന്നും ഞാനോർത്തു. മകന്റെ കൂടെ പഠിപ്പിക്കലും ബേക്കറിയുമായി ഒന്ന് രണ്ടു ദിവസം കഴിഞ്ഞു. മൂന്നാലു ദിവസം കഴിഞ്ഞാണ്, വൈശു പറഞ്ഞത് “ഞാനിന്നു ഊണ് കൊണ്ടുവന്നിട്ടില്ല. നമുക്ക് പുറത്തെവിടെയെങ്കിലും വെച്ച് കഴിച്ചാലോ…??”

ഞാൻ സമ്മതിച്ചു, കാര്യം മനസിലുള്ളത് അവളോട് നേരിട്ട് പറയാനും ഒരവസരം ഞാൻ നോക്കുകയായിരുന്നു. ഒപ്പം അവളോട് കാര്യമായിട്ട് ഉപദേശിക്കുകയും ചെയ്യാമെന്ന് വെച്ചു..

ബിരിയാണി ഓർഡർ ചെയ്തിട്ട് ഞാൻ വൈശുവിന്റെ കണ്ണിലേക്ക് നോക്കുമ്പോ പ്രേമം ഇങ്ങനെ നെഞ്ചിലേക്ക് ഒഴുകി വരുവാണ്…

“വൈശു!!!” ഞാൻ വിളിച്ചതും അവളെന്റെ കൈകോർത്തുകൊണ്ട് ചിരിച്ചു. ഞാൻ ആ കണ്ണിലേക്ക് നോക്കി ശ്വാസമെടുത്തു….

“സുമിക്ക് എന്തോ സംശയം ഉണ്ട്!!”

“അയ്യോ!! ഇത്ര പെട്ടന്നോ!??
അതെങ്ങനെ!!”

“എന്നുവെച്ചാൽ അന്ന് നമ്മൾ പുറത്തു പോയില്ലേ?!!”

💬 Comments

View all comments