Chapter Title : ? വൈശാഖി ? [? ? ? ? ?]
തീയറ്ററിലേക്ക് കയറി. കൈകോർത്തുകൊണ്ട് സിനിമ കാണുകയായിരുന്നു, പക്ഷെ ഞങ്ങൾ അത് മുഴുവനാക്കിയില്ല 4 മണിയായപ്പോൾ ഇറങ്ങി. തീയറ്ററിന്റെ പാർക്കിങ്ങിൽ മനുഷ്യ കുഞ്ഞുപോലും ഉണ്ടായിരുന്നില്ല. അന്നേരം കാറിൽ കയറുമ്പോ അവളെനിക്ക് കവിളിൽ ഒരുമ്മ തന്നു. ഉമ്മയല്ല കടിയുമ്മ എന്ന് പറയുന്നതാകും ശെരി. ഞാനിന്നു ഒത്തിരി ഹാപ്പിയാണെന്നു പറഞ്ഞവൾ. എന്റെ മനസ്സിൽ അവളുടെ കുരുന്നു മുഖം കാണുമ്പോഴൊക്കെ ആ സന്തോഷം എന്റെ മനസ്സിൽ കിട്ടുന്നുണ്ടെന്നു ഞാൻ അവളോട് കൈകോർത്തു പറഞ്ഞു…. കാറിൽ യാത്ര തുടർന്നു. ബാങ്ക് എത്തിയപ്പോൾ അവളിറങ്ങി. വിരഹത്തിൻ വേദനയിലും എന്നെനോക്കി ചിരിച്ചുകൊണ്ടവൾ അവിടെ നിന്ന് ബസ്റ്റാന്റിൽ നിന്നും വീട്ടിലെക്കുള്ള ബസിൽ കയറി...
ഞാൻ വീടെത്തിയപ്പോൾ സുമി എന്നോട് നല്ല ഹാപ്പിയാണല്ലോ എന്റെ കുട്ടൻ എന്ന് എന്റെ കഴുത്തിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു.
“ഞാൻ എപ്പോഴും ഹാപ്പിയല്ലേ എന്റെ മുത്തേ!!!...”
“ഏട്ടാ സത്യം പറ ഞാനറിയാതെ എന്തേലുമുണ്ടോ..” അവളുടെ പെട്ടന്നുള്ള ചോദ്യമെന്നെ ഉലച്ചു കളഞ്ഞു. എങ്കിലുമെന്റെ ഞെട്ടൽ ഞാൻ ഒളിച്ചു. അഭിനയിക്കാൻ അറിയാമെന്നു പറഞ്ഞിട്ട് കാര്യമില്ല, ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയുടെ മുന്നിൽ വേലത്തരം ഒന്നും നടക്കില്ല….
“എന്ത്!!???”
അല്ല ബേക്കറിയിൽ സുന്ദരികളായ കോളേജ് യുവതികളൊക്കെ വരുന്നതല്ലേ. എന്റെ സുന്ദരകുട്ടന് അങ്ങനെ വല്ല മോഹവും…
“ഇല്ലെന്റെ പൊന്നെ!!!! പിന്നെ കോളേജ് പെങ്കുട്യോക്ക് എന്നെപോലെ കല്യാണം കഴിഞ്ഞവൻമാരെയൊക്കെ എന്തിനാ..”
“അതറീല്ലേ ഇപ്പൊ പെണ്പിള്ളേര്ക്ക് മാരീഡ് ആയ ആണുങ്ങളെയൊക്കെയാണ് നോട്ടം!!
ദൈവങ്ങളെ കാത്തോണേ….” സുമി അവളുടെ താലിയിൽ മുത്തമിട്ടു.
അന്ന് രാത്രിയെനിക്ക് ഉറക്കമേ വന്നില്ല. മനസ്സിൽ സുമിയും വൈശുവും മാറി മാറി വന്നുകൊണ്ടിരുന്നു. എന്റെ മുഖത്തെ ചെറിയ മാറ്റങ്ങൾ പോലും സുമിക്ക് നന്നായിട്ടറിയാം. ഒപ്പം
💬 Comments
View all comments