Chapter Title : ? വൈശാഖി ? [? ? ? ? ?]
ദിവസം, ലീവാക്കിയിട്ട് കുട്ടേട്ടന്റെയൊപ്പം ഇതുപോലെ ഔട്ടിങ്….”
“എന്നിട്ടെന്തേ പറയാഞ്ഞേ…”
“ഒന്നാമത് നടക്കുമോ എന്ന് അത്ര ഉറപ്പിലായിരുന്നു…
പിന്നെ ഇങ്ങനെ വരുന്നതല്ലേ ത്രില്ലിംഗ്!!”
“ശെരിയാണ്…. വൈശു!!!”
കാർ ബീച്ചിലേക്ക് ചീറിപ്പാഞ്ഞു. ഞാൻ പയ്യെ സ്റ്റീരിയോ വോളിയം കൂട്ടി…. എനിക്കിഷ്ടമുള്ള തത്തമ്മ പേര് സോങ് ഇലെ വരികൾ
“പൂമൂടും പ്രായത്തിൻ ഓർമ്മക്ക്….
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ…”
അതും കേട്ട് ഞാനവളെ നോക്കി ചിരിച്ചപ്പോൾ അവളുടെ ചുരിദാർ ഞാൻ ഒന്ന് നോക്കി, പച്ച നിറത്തിൽ എംബ്രോയ്ഡറി വർക്കുള്ള കൈ നീളമുള്ളതായിരുന്നു….
അവൾക്കിഷ്ടമുള്ള സ്‌ഥലത്തേക്ക്...ഞാനുമവളും തനിച്ചു... ചെറിയ വെയിൽ ഉണ്ടായിരുന്നെങ്കിലും ചുരിദാറിന്റെ ഷാൾ എടുത്തു ഞാൻ തന്നെയളുടെ മുഖം മറച്ചപ്പോൾ അവളൊന്നു പുഞ്ചിരിച്ചു. കൈകോർത്തു ഇരുവരും ഒത്തിരി ദൂരം മണലിലൂടെ നടന്നു.ആരേലും കണ്ടാലോ എന്നുള്ള പേടി രണ്ടാൾക്കുമുണ്ടായിരുന്നു...
“എന്നെ ആർക്കും അറീല്ല, പക്ഷെ കുട്ടേട്ടനെ ടീവിലൊക്കെ കണ്ടിട്ടുണ്ടാവും!!” എന്നവൾ പറഞ്ഞു ചിരിച്ചു.
“പേടിപ്പിക്കല്ലേ മോളെ !!”
“ഹഹ ..” അവളുടെ കുണുങ്ങി ചിരി!! ഞങ്ങൾ ഒരു മണൽതിട്ടയിൽ മരച്ചോട്ടിൽ ഇരുന്നുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ എല്ലാം പറഞ്ഞു തീർത്തു. കാണാതെയിരുന്നപ്പോ കുറെ തവണ കരഞ്ഞെന്ന് പറഞ്ഞുകൊണ്ട് അവളെന്റെ തോളിൽ ചാഞ്ഞിരുന്നു.
അവളെന്നെ എന്തിനാണ് ഇത്രയും സ്നേഹിക്കുന്നതിനു ഞാൻ എന്താണ് തിരികെ കൊടുക്കുമെന്നറിയാതെ അവളുടെ മുടിയിഴകിൽ തലോടി...
ഉച്ചയ്ക്ക് അടുത്തുള്ള ഹോട്ടലിൽ കഴിച്ചു. ഒരു സിനിമയ്ക്ക് പോകാമെന്നു വെച്ചു. രാപ്പകൽ എന്ന പടമായിരുന്നു. ഫാമിലിയുടെ നല്ല തിരക്കുണ്ട്. ടിക്കറ്റു എടുക്കാൻ നേരം ചിലരൊക്കെ എന്നെ തിരിച്ചറിഞ്ഞതു കൊണ്ട് നോക്കി ചിരിക്കുന്നുമുണ്ട്. സുമി ദൂരെ എന്നെയും കാത്തു നില്കുന്നു. ഞാനുമവളും
💬 Comments
View all comments