Chapter Title : ? വൈശാഖി ? [? ? ? ? ?]
കൊണ്ട് നേരത്തെ തന്നെ പാലക്കാട് ഉള്ള വൈശുവിന്റെ വീട്ടിൽ എത്തണമെന്ന് സുമിയുടെ ആഗ്രഹമായിരുന്നു. ഒറ്റപ്പാലത്താണ് വൈശുവിന്റെ വീട്,. അങ്ങനെ കല്യാണത്തിന് രണ്ടൂസം മുൻപ് ഞാനും സുമിയും മോനും കൂടെ പോകേണ്ടി വന്നു. ഞാൻ ആദ്യമായാണ് ആ ഭാഗത്തേക്ക് പോകുന്നതൊക്കെ. നല്ല സ്‌ഥലമാണ്.
വൈശാഖിയുടെ അമ്മ ഒരു സ്‌കൂൾ ടീച്ചർ ആണ്, ഭർത്താവ് മരിച്ചു. ആകെയുളളത് രണ്ടു പെൺ മക്കൾ. പിന്നെ ഒരു ജോലിക്കാരിയും അത്രയുമാണ് ആ വീട്ടിൽ. പഴയ നാല് കേട്ടാണ്, പക്ഷെ ഒരല്പം പുതുക്കി പണിഞ്ഞിട്ടുണ്ട്. ഞാനും സുമിയും വീട്ടിലേക്ക് കയറുമ്പോ അമ്മയ്ക്ക് എന്നെ നല്ല പരിചയമുള്ള ആളെപോലെ ട്രീറ്റ് ചെയ്തു. വൈശാഖിക്ക് എന്നെ ജീവനാണെന്നു സുമിയുടെ മുന്നിൽ വെച്ച് പറഞ്ഞപ്പോൾ പോലും സുമിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല, കാര്യം അവൾക്ക് സീരിയൽ കണ്ടിട്ട് എന്നെ ഇഷ്ടമായിരുന്നു എന്ന് സുമിയോടും പറഞ്ഞിട്ടുണ്ട്. പക്ഷെ അമ്മയും വൈശുവിന്റെ അനിയത്തിയും അതിപ്പോഴും അതിപ്പോഴും ഓർത്തിരിക്കുന്നു എന്ന് പറയുമ്പോ ആ സ്നേഹത്തിന്റെ ആഴം എത്രയുണ്ടാകുമെന്നു ഞാൻ ആലോചിയ്ക്കാതിരുന്നില്ല...
വൈശാഖിയുടെ ചിരി ഞാൻ ഒത്തിരി മിസ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ സുമിക്ക് ഇനി ഞങ്ങൾ തമ്മിൽ പിണക്കമൊന്നുമില്ല എന്ന് കാണിക്കാനായിട്ട് ഞാൻ പഴയപോലെ സംസാരിക്കാൻ തുടങ്ങി. അത് വൈശുവിലും മുഖത്തു ലോകത്തിലെ വെച്ചേറ്റവും മനോഹരമായ ചിരി ഞാൻ കാണുകയും ചെയ്തു...
അന്ന് രാത്രി കല്യാണത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ ഞാൻ ഒന്ന് രണ്ടു തവണയേ വൈശുവിനെ കണ്ടുള്ളു. രാത്രി മുകളിലത്തെ നിലയിൽ. ഞാൻ ഇരിക്കുമ്പോ കല്യാണപെണ്ണ് ആ മുറിയിലേക്ക് വന്നു...
“ഏട്ടാ വിശക്കുന്നില്ലേ…..
ചേച്ചി കഴിക്കാൻ വിളിക്കുന്നു എന്ന് പറഞ്ഞു….”
“ഞാൻ ഒന്ന് രണ്ടു പേരെ
💬 Comments
View all comments