Chapter Title : ? വൈശാഖി ? [? ? ? ? ?]
ഫോൺ ചെയ്യാൻ ആയിട്ട് ഇരിക്കുകയാണ് ബേക്കറിയിൽ കാര്യങ്ങൾ ഞാനില്ലാതെ അവിടെ….”
“അഹ്….ശെരി ഏട്ടാ ഞാനേ ഒരു സംഭവം കാണിക്കാം കേട്ടോ!!”
“എന്താ മോളെ…..”
അലമാരയുടെ മേലെ ഒരു പെട്ടിയിൽ നിന്നും, വൈഷ്ണവി ഒരു പുസ്തകം തപ്പിയെടുത്തു. എനിക്കപ്പോൾ ഒരു ഫോൺ വന്നു... ബേക്കറിയിലെ വല്യപ്പച്ചനായിരുന്നു...
ഞാൻ സംസാരിക്കുമ്പോ വൈഷ്ണവി നിശബ്ദമായി ആംഗ്യം കാണിച്ചു, “ടേബിളിൽ വെച്ചിട്ടുണ്ട് ഒന്ന് നോക്കാൻ!!”
ഫോൺ വിളി ഒരല്പം നീണ്ടു. ഞാൻ അത് കഴിഞ്ഞപ്പോൾ ടേബിളിൽ വെച്ചിരുന്ന ആ പഴയ നോട്ടുപുസ്തകം തുറന്നപ്പോൾ ആദ്യപേജിൽ പുത്തൻ താരോദയം നിരഞ്ജൻ എന്ന പേരിൽ ഉള്ള തലകെട്ടുള്ള പഴയ മാഗസിനുകളിൽ വന്ന എന്റെ ഫോട്ടോ. എനിക്ക് ചിരി വന്നു ഇതൊക്കെ കാണുമ്പോ, വൈശാഖിയുടെ പണിയാകുമെന്നു ഞാനൂഹിച്ചു. ഓരോ പേജ് ആയി ഞാൻ മറിച്ചു ഒരു പാട് ഫോട്ടോസ് ഈ പൊട്ടിക്കളി എടുത്തു വെച്ചിരിക്കിന്നു. ആ 16-17വയസ്സല്ലേ അതൊക്കെ സാധാരണമാണ് എന്റെ മനസു പറഞ്ഞു….
പക്ഷെ അവസാനത്തെ പേജുകളിൽ എനിക്ക് എന്നെങ്കിലും അയക്കാൻ വേണ്ടി അന്നവളെഴുതിയ പ്രേമലേഖനങ്ങളും.!! ഒരുനിമിഷം ഞാനവളുടെ സ്വപ്നലോകത്തെക്ക് വീണുപോയി. ഇത് പ്യൂർ മാജിക് ആണ്...അല്ലാതെ എങ്ങനെയിതു സാധ്യമാകും. ഇത്രയുംകാലും ഒരാളെ അന്ധമായി പ്രേമിക്കുക, പറഞ്ഞുവെച്ചപോലെ അവളുടെ പ്രേമം ഒരു നാൾ അവളുടെ മാരൻ തിരിച്ചറിയുക!!!
ഞാനാ നോട്ടുബുക്ക് അവിടെ വെച്ചിട്ട് താഴെ കഴിക്കാൻ ചെന്നു, ഞാൻ റിലേറ്റീവ്സ്ന്റെ ഒപ്പം കഴിക്കാനിരുന്നു. സുമിയും വൈഷ്ണവിയും ഞങ്ങൾക്ക് ഫുഡ് വിളമ്പുമ്പോൾ ഞാൻ ആ കാമുകിയുടെ കണ്ണുകളെ തേടി.
അവൾ അടുക്കളയിലായിരിക്കണം. ഞാൻ കഴിച്ചിട്ട് സദ്യക്കുള്ള കാര്യങ്ങൾ സംസാരിക്കുന്നത്തിനായി വൈഷ്ണവിയുടെ അമ്മാവന്റെയൊപ്പം കൂടി. പച്ചക്കറിക്കുള്ള ലിസ്റ്റ് എല്ലാം
💬 Comments
View all comments