Chapter Title : ? വൈശാഖി ? [? ? ? ? ?]
വീട്ടിലേക്ക് വരുമ്പോ കാറിൽ സ്റ്റീരിയോ പാടി ….
“എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
പ്രണയമായ് പൂവിട്ടുവന്നതല്ലേ….”
വീടെത്തിയശേഷം കുളി കഴിഞ്ഞു സോഫയിൽ ആദിയുടെ ഒപ്പം ഇരുന്നു ടീവി കണ്ടു. സുമി അടുക്കളയിൽ ആയിരുന്നു. അവളോട് എല്ലാം പറഞ്ഞാലോ എന്ന് ആലോചിക്കുമ്പോ…. വേണ്ട!
അവളെന്നെയും വൈശുവിനെയും ശപിക്കുമെന്നു ഞാൻ ഭയന്നു.
രാത്രി അവളെന്റെ നെഞ്ചിൽ കിടന്നാണ് അന്നുറങ്ങിയത്…
എന്റെ മനസ്സിൽ പാതി സുമിയും പാതി വൈശുവും…. ഒരിടത്തു മഴപെയ്തു തോർന്നപോലെയും മറ്റൊരുടിത് തോരാമഴ പെയ്യുന്നുണ്ടെന്നും ഞാനറിഞ്ഞു….. സുമിയെ ഞാൻ കവിളിൽ തൊട്ടു തലോടി… ആദ്യമായി ഹോസ്പിറ്റലിൽ വെച്ച് തന്റെ ഫ്രണ്ടിന്റെ ഒപ്പമവളെ കണ്ടപോൾ തന്നെ ആ കണ്ണുകളിൽ പ്രണയം തുടിക്കുന്നുണ്ടായിരുന്നു. പിന്നെയതുകഴിഞ്ഞു തന്റെ ബേക്കറിയിൽ വെച്ച് അവളെ വീണ്ടും കണ്ടപ്പോൾ കൂടുതൽ അടുത്തറിയാൻ സുമി നമ്പർ വാങ്ങിച്ചതും. ദീർഘ നാളത്തെ ഫോൺ വിളികളിലൂടെയും മീറ്റിംഗുകളിലൂടെയും അവളുമായി അടുത്തു. ഈ ലോകത്തു തന്നെ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതും മനസിലാക്കുന്നതും സുമിയാണ്… അതെന്നും അങ്ങനെയായിരിക്കും...
ഒടുക്കം അവളെ പോലെ അതിസുന്ദരിയായ പെണ്ണ് തന്നോട് പ്രണയമെന്നു പറയുമ്പോ അതിൽ ആരുമില്ലാത്ത ഒരു സഹജീവിയോടുള്ള അനുകമ്പയും അവൾക്കുണ്ടായിരുന്നു..
അവളുടെ അച്ഛനെകൂടി എന്നെ “ആണ് കാണാൻ” വന്നപ്പോൾ അവർക്കുമെന്നെ ഇഷ്ടമായി… എല്ലാം ഇന്നലെ കഴിഞ്ഞപോലുണ്ട്…..
സുമി ഉറങ്ങിയപ്പോൾ ഞാൻ പയ്യെ എണീറ്റ് ടെറസിലേക്ക് നടന്നു. ഉറങ്ങിക്കാണുമോ ….വിളിച്ചാൽ എടുക്കുമോ എന്ന് ഞാൻ ആലോചിച്ചു ടെറസിൽ ചുണ്ടിലൊരു സിഗരറ്റും വെച്ച് നടന്നു…
ഒടുവിൽ വിളിച്ചു നോക്കാമെന്നു വിചാരിച്ചു….
ആദ്യത്തെ റിങ്ങിൽ തന്നെ അവളെടുത്തു…..
“കുട്ടേട്ടാ….” ആ മധുവന്തിരാഗത്തിലെ മധുരസ്വരം
💬 Comments
View all comments